Chapter Title : തമി 3 [Maayavi]
കുളിരുന്നുണ്ട്.അവളുടെ കൈ തട്ടിമാറ്റണമെന്നും മാസ്സ് ഡയലോഗടിക്കണമെന്നുമൊക്കെ മനസ്സുപറയുന്നുണ്ട്.എന്നാൽ കൈ തട്ടി മാറ്റാൻ പോയിട്ട് ആഞ്ഞു ശ്വാസംപോലും വിടാൻ പറ്റുന്നില്ല എന്നതാണ് സത്യം.
""നല്ലോണം പനിക്കുന്നുണ്ടല്ലോ… വാ ഹോസ്പിറ്റലിൽ പോകാം""
മുഖത്തുനിന്നും കൈ മാറ്റി ഒന്നൂടി ചേർന്നു നിന്നുകൊണ്ടവൾ പറഞ്ഞു.വേണ്ടന്നു പറയാനായി നാവുപൊക്കി എന്നാൽ വെളിയിലോട്ടൊന്നും വന്നില്ല ഒൺലി എയർ മാത്രം.പിന്നെ അതിനു ശ്രമിച്ചില്ല.അവളെ നോക്കി വേണ്ടന്ന രീതിയിൽ തലയാട്ടി.എന്നാൽ അവളതിനൊരുക്കമല്ലാരുന്നു.എന്തോ വാശിപോലെ എന്നേം വലിച്ചവൾ അകത്തുകയറി.ഈ പിശാചിന്റെ വിചാരം അവളോടുള്ള ദേഷ്യംകൊണ്ടാണ് ചെല്ലാത്തതെന്നു.എന്നാൽ അതുകൊണ്ടൊന്നുമല്ല സാദാരണ പനി വന്നാൽ ഞാനങ്ങനെ ഹോസ്പിറ്റലിലൊന്നും പോകില്ല.നന്നായി റെസ്റ്റെടുക്കും ആവിയും പിടിക്കും അത്ര തന്നെ.പക്ഷെ നല്ല വാശിയാരിക്കും.മാലൂ പനിവരുമ്പോഴൊക്കെ ലീവെടുത്തു കൂട്ടിരിക്കുമാരുന്നു. സത്യത്തിൽ ആ സമയങ്ങളിലാണ് മാലുന്റെ സ്നേഹം ശെരിക്കും മനസിലാകുന്നത്.എന്റെ എല്ലാ വാശിക്കു കൂട്ടുനിന്നു കുഞ്ഞി പിള്ളേരെ നോക്കുമ്പോലെ പരിചരിക്കും.എന്റെ അസ്വസ്ഥതയിൽ നീറുന്ന അമ്മമനം മാലുനെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ.ഓർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞു.എന്നിൽ മിഴികൾ നാട്ടിയിരുന്നവൾ കൃത്യമതു കാണുകയും ചെയ്തു.
""യ്യോ ന്തിനാ കരയുന്നെ…..അത്രക്കും വയ്യേ ഡോക്ടറെ ഇങ്ങോട്ടു വിളിക്കണോ…""
ആ ശബ്ദത്തിൽ എന്നോടുള്ള സ്നേഹമല്ലെ നിറഞ്ഞിരിക്കന്നത്!
ഏയ് അല്ല ഒരു വീട്ടിൽ കഴിയുന്നവരല്ലേ അതുകൊണ്ടുള്ള വെറും അനുകമ്പ മാത്രം.മനസിനെ സ്വയം പറഞ്ഞു തിരുത്തി.എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും അവൾ എന്നിൽ തന്നെ മിഴയുറപ്പിച്ചു നിൽക്കുന്നു.എന്തോ അതെന്നിൽ അസ്വസ്ഥത നിറച്ചു.ഇവൾ ഇതിനും മാത്രം നോക്കാൻ എന്തിരിക്കുന്നു.
നാണമില്ലലോ! മുന്നിൽ കാണരുതെന്നു പറഞ്ഞിട്ടും എന്നോട് കേറി മിണ്ടാനും അടുപ്പം കാണിക്കാനും.ഇവിടെ വന്നിട്ടിത്രയുമായിട്ടും ഇവളോട് ലോഹ്യം കൂടാൻ ഞാൻ പോയിട്ടില്ല.ഇവൾ വലിയ ഡയലോഗ് ഒക്കെ തട്ടിവിട്ടതല്ലേ മേലിൽ കാണരുതും
💬 Comments
View all comments