Chapter Title : തമി 3 [Maayavi]
വാങ്ങി കഴിച്ചു.ഹും അസാധ്യ ടേസ്റ്റ്! നെയ്യുടെയും വെന്ത അരിയുടെയും ഇടക്കിടെ വായിൽ തടയുന്ന ഉണക്കമുന്തിരിയുടെയും രുചി. കൈയിൽ കൂടി ഒലിച്ചിറങ്ങുന്ന പാല് നാവുകൊണ്ട് ഉറിഞ്ചിയും കൈയിൽ കോരി കഴിച്ചിട്ടു കിട്ടാഞ്ഞ പാലും വറ്റും നാവുകൊണ്ട് വടിച്ചു മൊത്തം വായിലായി.എന്റെ കോപ്രായങ്ങൾ കണ്ട് ലെച്ചു ചിരിക്കുന്നുണ്ട്.എന്റെ ശ്രദ മുഴുവൻ ഇല കാലിയാക്കലിലാരുന്നു.അതു മൊതം നക്കി വടിച്ചപ്പോ എന്തെന്നില്ലാത്ത സുഗം.ആലിന്റെ സൈഡിലായുള്ള പൈപ്പിൽ കൈയും വായും കഴുകി വന്നു.
""എന്റെ കുട്ടൻ വിശന്നു പോയി..ല്ലേ""
ലെച്ചു ആരുമയായി തലയിൽ തലോടി.
""ഏയ് അതു കൊഴപ്പില്ല…. നമുക്ക് പോവാം""
പറയുന്നതിനൊപ്പം കണ്ണുകൾ ചുറ്റും പരതി.വേറൊന്നുമല്ല ലവളെ കണ്ടില്ലല്ലോ.എവിടെപ്പോയി കിടക്കുവാണോ.അവളേം കൊണ്ടല്ലേ പോക്ക് നടക്കു.ഹാ മണ്ടേൽ വെയിലടിച്ചപ്പോ താടക കാറിൽ കേറി കാണും.
""അതേ കിച്ചുട്ടാ… പൂജ കഴിഞ്ഞില്ല മോനെ അതൂടെ കഴിഞ്ഞു നമക്ക് പോകാം"
നെറ്റിയിലേക്ക് വീണ മുടി മാടിയൊതിക്കിയും കവിളിൽ തട്ടിയും പറഞ്ഞു.എനിക്കങ്ങോട്ട് വിറഞ്ഞു വന്നു.ഒന്നാമതേ പോസ്റ്റായി മനുഷ്യൻ ചത്തു ഇനിയും അതു തുടരാൻ പറ്റില്ല.
""അതൊന്നും പറ്റൂല്ല… ചെയ്തെടുത്തോളം പൂജകൾ മതി വാ പോവാം""
ആൽതറയിൽനിന്നും എഴുന്നേറ്റ് ദൃതി കൂട്ടി.
""മോനുട്ടാ പ്ലീസ്… ഇതൊരു സ്പെഷ്യൽ പൂജയാ അതാ വൈകുന്നേ.അധികം താമസിക്കില്ല""
കൈ പിടിച്ചു കൊഞ്ചുവാ.ഈ കോപ്രായത്തിലാ മിക്കപ്പോഴും ഞാൻ വീഴുന്നത്.
""എന്റെ ലെച്ചു എന്തൊരു പോസ്റ്റാന്നറിയോ ഇരുന്നിരുന്നു മൂട്ടിൽ വേര് കിളിച്ചു"'
നിസഹായത്തോടെ പറഞ്ഞു.
""ആതാണോ പ്രശ്നം എന്റൊപ്പം പോര്..അവിടെ കൊറേ അമ്മമാരുണ്ട് അവരോട് എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാം""
വലിച്ചു.ഈ കെളവിമാരോട് ഞാൻ എന്തോ പറയാനാ.അവരിരുന്നു കുടുംബവിളക്കിലെ സുമിത്രെടെ കല്യാണവും അവരുടെ ഫസ്റ്റ് നൈറ്റ് നെ പറ്റി
💬 Comments
View all comments