Chapter Title : തമി 3 [Maayavi]
അതിൽ ആകുലത നിറഞ്ഞു.
""യ്യോ ന്തു പറ്റി കിച്ചുട്ടാ…ങ്ഹേ…ന്താ മുഖമെല്ലാം വാടിയിരിക്കുന്ന…. കണ്ണെല്ലാം ചുവന്നിരിക്കുന്നല്ലോ""
മനം നിറഞ്ഞുപോയി.എന്റെ വേദനയിൽ നോവുന്ന അമ്മമനം.ഒന്നും പറഞ്ഞില്ല ലെച്ചുവിലേക്ക് ഒന്നുടെ ചേർന്നു കിടന്നു.മാലുന്റെ മുഖത്ത് സംശയം മുടിയിൽ തഴുകുന്ന വിരലുകൾ കണ്ടെന്നു നിശ്ചയം.ഫോൺ അട്ജെസ്റ് ചെയ്തു ലെച്ചുനേയും കാണിച്ചു.മാലുന് ആശ്വാസമായി.എന്നാലും ഞാൻ ഒന്നും പറയാത്തോണ്ട് ആൾക്ക് വീണ്ടും വിഷമം.
""ന്തു പറ്റിയമ്മേ അവന്….. ആകേ വയ്യാണ്ടായല്ലോ എന്റെ കുഞ്ഞ്""
ചിരിയാണ് വന്നത് ഒന്നും പറയാൻ പോയില്ല.ലെച്ചുവും ചിരിച്ചു അതു കൃത്യം മാലൂ കാണുകയും ചെയ്തു.പോരേ പൂരം.ആൾക്കതു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല.കണ്ണ് കൂർപ്പിച്ചു നോക്കുന്നുണ്ട്.എന്നിട്ടും ഞങ്ങൾ ചിരി നിർത്തിയില്ല.പരിഭവം ഭാവിച്ചു ചുണ്ട് ഒരു വശത്തേക്ക് കോട്ടി. നല്ല ക്യൂട്ടായിട്ടുണ്ട്.എന്നിട്ടും ആരും മൈൻഡ് ചെയ്യതോണ്ട് ആൾക്ക് കലികയറി.
""ന്താ രണ്ടിനും നാവില്ലേ… എത്ര നേരമായി ചോദിക്കുന്നു..""
കനത്തിൽ തന്നയാ പറച്ചിൽ എന്നിട്ടും ഞങ്ങൾ ഒന്നും പറഞ്ഞില്ല.
""ഹാ നിങ്ങൾ എന്തേലും കാട്ട് ഞാൻ വെക്കുവാ""
അടവാണെന്ന് നൂറുശതമാനം ഉറപ്പാ.
""ഹേയ് ഈ പെണ്ണിന്റെ ദേഹത്തെന്താ വടുകൻ കയറിയോ""
ലെച്ചുന്റെ കണ്ണ് മിഴിഞ്ഞു.
ചിറിയും കോട്ടി മുഖം തിരിച്ചിരുന്നാൾ വീണ്ടും ഞങ്ങളുടെ നേരെയായി.
""പിന്നല്ലാണ്ട് മനുഷ്യനെ പൊട്ടനാക്കുന്നതിനൊരു പരുതിയില്ലേ… രണ്ടും കൂടിരുന്നു കൊഞ്ചുന്നു""
""ഓ അപ്പോ എന്റെ മോൾക്ക് കുശുമ്പ് കുത്തിയതാല്ലേ""
ലെച്ചു കളിയാക്കാണ്.സംഭവം ശെരിയാ മാലുന് ഞാൻ ആരോടും അടുത്തിടപ്പേഴക്കുന്നതൊന്നും ഇഷ്ട്ടല്ല.ഭയങ്കര പോസ്സസ്സിവാ.എന്റെ മാത്രം കാര്യത്തിലല്ല അച്ചേടെ കാര്യത്തിലും അങ്ങനാ.
""ഓ പിന്നെ എനിക്ക് കുശുമ്പൊന്നുമില്ല…""
ആ കണ്ണുകളിൽ കള്ളച്ചിരിയും കുറുമ്പും.എന്തു ക്യൂട്ടാ എന്റെ മാലൂ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.
""മാ….മാലൂ""
ശബ്ദം ഇതുവരെ ശെരിയായില്ല.
💬 Comments
View all comments