Chapter Title : തമി 3 [Maayavi]
കവിളിൽ തലോടിയപ്പോഴും ആരോ മുടിയിൽ അരുമയായി തഴുകിയപ്പോഴും ചുണ്ടുകൾ മൊഴിഞ്ഞത് 'ശ്യാമേച്ചി' ന്നാരുന്നു.
""ആഹാ ഇന്ന് നേരത്തെയാണല്ലോ""
മധുരമായ സ്വരം കേട്ടപ്പോൾ തന്നെ തിരിഞ്ഞു നോക്കി.
ഒരു കറുത്ത ആക്ടിവായിൽ എനിക്കരികിലേക്കായി വരുന്നവളെ.സ്നേഹയെ കണ്ടപ്പോൾ നടത്തം നിർത്തി അവളെ നോക്കി നിന്നു.എനിക്ക് ഓരം ചേർന്നവൾ വണ്ടി സൈഡാക്കി.ഒരു മഞ്ഞ പഴയ ടോപ്പും ബ്ലാക്ക് ലൂസ് പാന്റുമാണവളുടെ വേഷം.ആ കുഞ്ഞി മുടികൾ ഉരുണ്ട പോലെ ഉച്ചിയിൽ കെട്ടി വെച്ചിട്ടുണ്ട്.
""അല്ല മാഷേ ചോയിച്ചത് കേട്ടില്ലേ""
കണ്ണ് കൂർപ്പിച്ചുള്ളവളുടെ പറച്ചിലിലാണ് കണ്ണുകൾ അവളിൽ നിന്നും മാറ്റിയത്.
""അതോ.. രണ്ടു ദിവസായില്ലേ ഒന്നു നടന്നിട്ടു അപ്പോ ഇന്നങ്ങു നേരത്തെ ഇറങ്ങാന്നു കരുതി""
വണ്ടിയുടെ ബാക്ക് സീറ്റിൽ ചുമ്മാ തട്ടിക്കൊണ്ടിരുന്നു.
""ആഹാ ഞാൻ വിചാരിച്ചു ആദ്യത്തെ പ്രഹസനവേ ഉള്ളൂന്ന് ""
ഒരാക്കി ചിരി അവളിൽ തെളിഞ്ഞു.
""അല്ല നീയീ വെളുപ്പാൻകാലത്തിതെവിടെപ്പോയി""
നേരം വെളുക്കുന്നതേയുള്ളു.ചുറ്റും വെളിച്ചം വീണിട്ടില്ല.അവളുടെ വീടും കഴിഞ്ഞു ഒരുപാട് മുന്നിലേക്ക് വന്നിട്ടുണ്ട്.ഇനിയിപ്പ ഇവിളിത് എവിടെപ്പോവണോ.
""ഓ ഞാൻ അങ്ങോട്ടു തന്നെ വന്നതാ""
""ങ്ഹെ""
ഇവളെന്തിനാ വീട്ടിലേക്കു വരുന്നേ.സംശയത്തോടെ അവളെ നോക്കി.
""ആടാ… അങ്ങോട്ടിറങ്ങിയതാ…. നിന്നെക്കണ്ടോണ്ട് ഇനിയിപ്പം ഞാൻ വരണമെന്നില്ലല്ലോ""
എന്നും പറഞ്ഞവൾ വണ്ടിയിൽ നിന്നുമിറങ്ങി സെറ്റ് തുറന്നു ഒരു കുപ്പി പാലെടുത്തു തന്നു.
""എന്തുവാ ഇത് ""
""അല്ല കണ്ടിട്ടെന്തോ പോലെ തോന്നുന്നു""
""കണ്ടിട്ട് പാലുപോലെ തോന്നുന്നു""
അവളുടെ പറച്ചിലിൽ ആദ്യമൊന്നു ചൂളിയെങ്കിലും ഗൗരവത്തോടെ തന്നെ തിരിച്ചു പറഞ്ഞു.
""പാല് പോലല്ല പാല് തന്ന""
""അയിന് നിന്റെ വീട്ടിൽ പശുവുണ്ടോ""
""ഇല്ല പോത്തോണ്ട്""
"'അല്ല ആ വീട്ടിലൊരു പോത്തുള്ളതെനിക്കറിയാം….. ആ പോത്ത്
💬 Comments
View all comments