Chapter Title : തണൽ മരങ്ങൾ [സഞ്ജു സേന]
ജീവിക്കാൻ നോക്ക് .''
'' അമ്മേ .''
. വേണ്ട എന്നെ ഇനി അങ്ങനെ വിളിക്കേണ്ട... ഒരു അപേക്ഷയെ ഉള്ളൂ അവൻ ഇനി എന്റെ മക്കളെ കാണരുത് .. അത് പോലെ നീ ... ഞാൻ മരിച്ചാൽ കർമ്മം ചെയ്യാൻ പോലും ഈ വഴി വന്നേക്കരുത് കേട്ടല്ലോ ..''
പുറകിൽ ഗേറ്റ് അടയുന്ന ശബ്‍ദം ,,.............
രണ്ടു ;വർഷങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി ........
'' ഒരു ട്രിപ്പ് ഉണ്ട് റെയിൽവേ സ്റ്റേഷൻ വരെ .. പെട്ടെന്ന് പോയി വാ ,നമ്മുടെ സ്ഥിരം പാർട്ടിയാണ്''
തോമസ് ചേട്ടനാണ് വിളിച്ചത് ,, മഴ കുറച്ചു തോർന്നു നിൽക്കുന്ന സമയമാണ് , ഒരു ഫാമിലി, അവരുടെ പെട്ടിയും ബാഗും എല്ലാം വണ്ടിയിലേക്ക് എടുത്തു വച്ചു ,, വലിയ ബ്ലോക്ക് ഒന്നുമില്ലാതെ റെയിൽവേ സ്റ്റേഷൻ എത്തി .. മഴ ആയതു കൊണ്ടാകും ആളുകൾ കുറവാണ് എല്ലായിടത്തും .. വെളുപ്പിന് തുടങ്ങിയ ഓട്ടമാണ് , ഇന്നിനി വയ്യ , ഓട്ടോ ടാക്സി സ്റ്റാർട്ട് ചെയ്തു നേരെ താമസ സ്ഥലത്തേക്ക് വിട്ടു ..
തോമസ് ചേട്ടൻ നാട്ടിൽ പോയത് കൊണ്ട് പാചകം ഒക്കെ കണക്കാണ് ഒരു പാക്കറ്റ് ബ്രെഡ് ഇരിക്കുന്നുണ്ട് , മുട്ടയും, ഇന്ന് അത് കൊണ്ട് ഒപ്പിക്കാം... ഒരു വീടിന്റെ താഴെ നിലയിൽ വാടകയ്ക്ക് ആണ് താമസം , മുകളിൽ ബിൽഡിംഗ് ഓണർ ഒരു റിട്ടയേർഡ് പട്ടാളക്കാരനും അയാളുടെ ഭാര്യയും , മക്കളൊക്കെ വിദേശത്താണ് ,,
ബാധ്യതകൾ ഒന്നുമില്ലാത്ത കൊണ്ട് മിക്ക സമയവും തീർത്ഥ യാത്രയിൽ ആയിരിക്കും രണ്ടും . കാണുന്നത് തന്നെ
💬 Comments
View all comments