Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
നിമിഷം ഹാളിലേക്ക് നോക്കുമ്പോ പല്ലവി കയ്യും കുത്തി ഞങ്ങളുടെ പ്രേമസുരഭിലമായ നിമിഷങ്ങളെ കണ്ടതും!!
ഓഹോ അപ്പൊ ഇതാണല്ലേ രണ്ടാളും കൂടെ!!!
ജസ്റ് ഒരു കിസ് അല്ലെ…!! പല്ലവി……..
അതിനിപ്പോ എന്താ…
രണ്ടാളും കൂടി….ഞാൻ ഇവിടെയുണ്ടെന്ന് മറന്നു എന്തേലും ചെയ്താലുണ്ടല്ലോ….ദേ നല്ല അടിവെച്ചു തരും ഞാൻ!!
അമ്മ അന്നേരം എന്റെയും പല്ലവിയുടെയും ചെവിയിൽ അമ്മ പിടിച്ചുകൊണ്ട് സോഫയിലേക്ക് നടന്നു.
അമ്മെ വിടമ്മേ…
അതെ ഞാനെത്ര പൊട്ടിയാണെന്ന് വിചാരിക്കുകയൊന്നും വേണ്ട!!
രണ്ടാളും കൂടി ഒപ്പിക്കുന്ന പണി എനിക്കറിയില്ല എന്നാണോ!
ഞാനും പല്ലവിയും കുടുങ്ങിയെന്നു മനസ്സിലായി!
രണ്ടാളും കൂടെ കുത്തി മറിയുന്നത് കണ്ടു കാണുമോ…
പല്ലവി പയ്യെ സോഫയിൽ നിന്നും ഓടി രക്ഷപെട്ടു!! ഞാൻ എന്ത് ചെയ്യുമെന്നറിയാതെ കുഴഞ്ഞു…..
⌛️
മഞ്ഞും മഴയും ചെന്ന ദിവസങ്ങൾ കുറച്ചെണ്ണം പോയി. അമ്മ തിരിച്ചു ഓഫീസിൽ പോകാൻ തുടങ്ങി. മസിലൻറെ വിവരമില്ല. അന്ന് അറ്റൻഡ് ചെയ്ത ജോലിക്ക് ജോയിൻ ചെയ്യാൻ ഓഫർ ലെറ്റർ ഇന്നലെ കിട്ടി. ഓഫീസിൽ കണക്കെഴുതുന്ന ജോലി BA ഇംഗ്ലീഷ് ആണെങ്കിലും ഒരു സായിപ്പിനു റിപ്പോർട്ട് ഇടക്ക് കൊടുക്കണം അതാണ് എനിക്ക് ഈ ജോലി കിട്ടാൻ കാര്യം, ടൈമിംഗ് കുഴപ്പമില്ല 9-5 ശമ്പളം കുറവാണു എങ്കിലും സമാധാനമുണ്ട്. പല്ലവിയെ ടെന്നീസ് കളിക്കുന്നിടത്തിനു വിളിക്കാനും സാർഥകിന്റെ കടയിലിരിക്കാനും സമയവുമുണ്ട്.
അങ്ങനെ ആ ദിവസം വന്നു ചേർന്നു. ദിനകറിനും ഫ്രെണ്ട്സ് നും പണികൊടുക്കേണ്ട ദിവസം!
ഞാൻ സാർഥകിന്റെ കടയിൽ ചെന്നപ്പോൾ, എന്താണ് ഓഫീസിൽ ജോലിയൊക്കെ എങ്ങനുണ്ട് എന്നൊക്കെ ചോദ്യം അവൻ ചോദിച്ചു, ഞാൻ എന്റെ കട്ട താടി വളർന്നത് ഒന്ന് ഷേപ്പ് ചെയ്യണമല്ലോ എന്നാലോചിച്ചു.
💬 Comments
View all comments