Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
ഓഹ് ഈസ് ഇറ്റ്.
അവന്റെ പിറകെ ഇനി നമ്മുടെ ആളെപ്പോഴും വേണം മാർട്ടി.
മീരാജിനെ ഏല്പിച്ചാ മതിയോ ബോസ്?
ആ മണ്ടനോ അതിലും ബേധം മാർട്ടി തന്നെ പോകുന്നതാ. രഞ്ജീത് ഡെൽഹിയിലുണ്ടല്ലോ. അവനെ ഏല്പിച്ചാമതി.
⌛️
സാർത്ഥകിന്റെ കടയിൽ ഇരുന്നുകൊണ്ട് അവനോടു നടന്ന കാര്യങ്ങളൊക്കെ സംസാരിച്ചോണ്ടിരിക്കുമ്പോ ഒരു മസിൽമാൻ കടയിൽ കയറി വന്നു, ഒത്ത ഉയരം ക്‌ളീൻ ഷേവ്! മുടി പറ്റെ വെട്ടിയിരിക്കുന്നു. കറുത്ത ടീഷർട്ടും കറുത്ത ജീൻസും.
ഷേവ് ചെയ്യാൻ മാത്രം താടി ഒന്നുമില്ലെങ്കിലും അവൻ ഷേവ് ചെയ്യണെമെന്നു വാശി പിടിച്ചുകൊണ്ട് കറങ്ങുന്ന സീറ്റിലിരുന്നു. സാർത്ഥക് അവനെ ഷേവ് ചെയ്യുമ്പോ ഞാൻ ഇറങ്ങുകയാണ് എന്ന് പറഞ്ഞപ്പോ, പെട്ടന്ന് ഷേവ് തീർക്കാൻ അവനോടു മസിൽമാൻ പറഞ്ഞു.
ഞാൻ നേരെ ഇറങ്ങി പടവീടന്റെ വീട് ലക്ഷ്യമാക്കി ബൈക്ക് ചീറിച്ചു. ആഗ്രയിൽ തന്നെ 10മിനിറ്റ് ഓടിച്ചു. വീട് അറീല ഏത് ഏരിയ ആണെന്ന് മാത്രമേ അറിയാമുള്ളു. അന്വേഷിച്ചു വീടും പരിസരവുമൊക്കെ നോക്കി. അരമണിക്കൂർ പുറത്തു വെയിറ്റ് ചെയ്തു നിന്ന് സിഗ്ഗ് മുന്നേണ്ണം വലിച്ചു. ദേ അയാളുടെ ഭാര്യാ റോസ് നിറമുള്ള സാരിയൊക്കെ ഉടുത്തോണ്ട് പുറത്തേക്ക് പോകുന്നത് കണ്ടു. വീട് പൂട്ടിയിട്ടാണ് അവർ പുറത്തേക്ക് പോകുന്നത്. ഇച്ചിരി മുൻപ് ആ വീടിനെ ഒരുവട്ടം നടന്നു നോക്കിയപ്പോൾ അയാൾക്ക് ഒരു മകൻ ഉണ്ടെന്നു മനസിലായി. ഒരു ചെറിയ സൈക്കിൾ വീടിന്റെ മുന്നിൽ കിടക്കുന്നത് കണ്ടു.
ഞാൻ വീണ്ടും ബൈക്ക് പാർക്ക് ചെയ്ത മരച്ചോട്ടിൽ നിന്നപ്പോൾ. ഫോണിലേക്ക് ശിവാനിയുടെ കാൾ!!
ഞാൻ എടുക്കണോ വേണ്ടയോ എന്നാലോചിച്ചു..
ജസ്റ് എടുത്തു…
ഹെഡ്സെറ്റ് ചെവിയിൽ വെച്ചു.
ശിവാനി…
💬 Comments
View all comments