Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
പോയി വാ.. നിക്ക് ബൂസ്റ്റ് കുടിച്ചിട്ട് പോ ...
അമ്മ ചിരിച്ചുകൊണ്ട് അടുക്കയിലേക്ക് നടന്നു! ബൂസ്റ്റ് ഇട്ടു തന്നപ്പോൾ ഞാനതും കുടിച്ചു പല്ലവിയെ ഡയൽ ചെയ്തു. അരമണിക്കൂർ കൂടെ എടുക്കുമെന്നവൾ പറഞ്ഞപ്പോ ഞാൻ എന്തായാലും ബൈക്ക് എടുത്തു ഇറങ്ങാമെന്നു വെച്ചു.
ചെറിയ ഒരു പണിയുണ്ട്.
നേരെ മൻസൂറിനെ വിളിച്ചു, ശ്രാവൺ ഭായ് ഉണ്ടെങ്കിൽ ഇന്ന് കാണാൻ ഒക്കുമോ ചോദിച്ചു. അവൻ ആളവിടെ ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ഭായിയെ കാണാൻ ചെന്നു. ശ്രാവൺ ആരാണെന്നു വെച്ചാൽ. ചെട്ടിയാരുടെ ഡയമണ്ട് ബിസിനെസ്സ് ന്റെ എതിരാളിയാണയാൾ. കാലങ്ങളായി അവർ തമ്മിലുള്ള ഗാങ് വാർ തെരുവിലെ സംസാരവിഷയമാണ്. പോലീസ് ആണെങ്കിൽ ഇരുകൂട്ടരും തമ്മിൽ തല്ലി ചവാൻ വേണ്ടി കാത്തിരിപ്പാണ്. പടവീടൻ പോലും ഇരുവരെയും ഒഴിപ്പിക്കാൻ വേണ്ടിയാണു ഇവിടെ പോസ്റ്റ് ചെയ്‌തെന്നും പത്രങ്ങളിൽ വന്ന വാർത്തയാണ്. ബൈക്കിൽ പതിയെ ആഗ്രയിലെ ചേരികളുടെ ഉള്ളിലേക്ക് കടന്നു. ഇവിടെ ആണയാളുടെ താവളം. ഞാൻ ബൈക്ക് പാർക്ക് ചെയ്യുമ്പോ കുറച്ചു പോലീസുകാർ അയാളുടെ വീടിന്റെ ഉള്ളിൽ പോകുന്നത് കണ്ടു. കാശെന്തോ വാങ്ങാൻ വന്നതായിരിക്കും. മുന്നിലെ റോഡിൽ മുഴുക്കെ കുപ്പയും അഴുക്കും. അയാളുടെ കൂടെ കുറച്ചു വർഷമായി നിക്കുന്നവനാണ് മൻസൂർ. ആളെ സാർത്ഥകിനും എനിക്കും പരിചയമുണ്ട്. ഞങ്ങളുടെ കൂടെ ബോക്സിങ് പഠിച്ചവൻ ആണ്. ഇടയ്ക്ക് സാർഥകിന്റെ കടയിൽ കട്ടിങ്ങിനൊക്കെ വരും. ഞാനവനെ ഫോൺ വിളിച്ചപ്പോൾ അവനെന്ന കൂട്ടാൻ വേണ്ടി പുറത്തേക്ക് വന്നു.
സത്യത്തിൽ ഞാനയാളെ കാണാൻ പോകുന്നത് ഒന്ന് രണ്ടു കാര്യങ്ങൾ അറിയാനാണ്. അതിപ്പൊ പറഞ്ഞാൽ ത്രിൽ പോകും. എങ്കിലും ഞാൻ ശ്രാവൺ ഭായിയോട് ഒരു ചെറിയ സഹായമാണ് ചോദിക്കുന്നത്!!
💬 Comments
View all comments