0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

ഫുഡ് കഴിക്കുമ്പോ മിക്കവരും ഞങ്ങളെ കണ്ടു ചിരിച്ചു. എല്ലാരും വിഷ് ചെയ്യുമ്പോ വിജയമ്മ ഞങ്ങൾക്ക് ചോറ് വിളമ്പി. അങ്ങനെ ആ രാത്രി അവസാനിച്ചു. പിറ്റേന്നു നീതുവായിരുന്നു കല്യാണത്തിന് തങ്കിയെ ഒരുക്കിയതൊക്കെ, നീതുവിന്റെ അച്ഛനൊഴികെ എല്ലാരും വിവാഹത്തിന് പങ്കെടുത്തിരുന്നു. അദ്ദേഹം ഒരല്പം തിരക്കായിപ്പോയി.

അങ്ങനെ വിവാഹദിവസം….ഒരായുസിന്റെ കാത്തിരിപ്പായിരുന്നു. തങ്കിയെന്റെ സ്വന്തമാക്കുന്ന ദിവസം. എത്രനാൾ അവൾക്ക് വേണ്ടി ഞാൻ കരഞ്ഞു. അവളും എന്നെ വേണ്ടാന്നു പറഞ്ഞുകൊണ്ട് ഉറപ്പായുമെന്നെ കിട്ടില്ലെന്ന മനസുമായി എത്ര നാൾ കഴിഞ്ഞുകാണും..
ഇന്നിപ്പോ ഉള്ളുരുകി പ്രാർഥിച്ചതിന്റെ ഫലമാകാം...അല്ലെങ്കിൽ പ്രകൃതി ഞങ്ങളെ ഒന്നിപ്പിച്ചതാവാം…. അഗ്നിസാക്ഷിയായി അവളുടെ നെറ്റിയിൽ ഞാൻ താലികെട്ടിയ ശേഷം കുങ്കുമം ചാർത്തി.

തിരക്കുകൾക്കൊടുവിൽ നിശബ്ദമായ ആദ്യരാത്രിയിൽ…
പട്ടുസാരിയുടുത്തു മുല്ലപൂക്കളുടെ ഇടയിൽ അവൾ കിടക്കുമ്പോ അവളുടെ മടിയിൽ ഞാൻ കുഞ്ഞിനെപ്പോലെ അവളുടെ മൈലാഞ്ചിയിട്ട വിരലിൽ തലോടിക്കൊണ്ട്...ഓരോ ഓർമകളും പറഞ്ഞു ചിരിച്ചു ഞാൻ നേരം വെളുപ്പിച്ചു.

“ഏട്ടാ....ചായ ...” തലയിൽ തോർത്തും ചുറ്റി, കുളിച്ചു ചന്ദനവുമിട്ടുകൊണ്ട് , മഞ്ഞ നിറമുള്ള സാരിയുമുടുത്തുകൊണ്ട് മുന്നിൽ നില്കുന്നു തങ്കി.

“എട്ടാന്നോ …???”

“അങ്ങനെ വിളിക്കാൻ ആണ് എന്റെയമ്മ പറഞ്ഞെ ..”

“അയ്യടാ ...അങ്ങനെയിപ്പോ നിന്റെ ഏട്ടനൊന്നും ...എനിക്കാവണ്ട…
നീയെന്നെ ശരത് ന്നു വിളിച്ചാ മതി...”

“അങ്ങനെ ആണെങ്കിൽ എന്നെ അർച്ചന ന്നു വിളിച്ചാ മതി ...തങ്കിന്നു വിളിക്കണ്ട ….”

“ഓഹോ അപ്പൊ അമ്മ പറഞ്ഞതൊന്നുമല്ല ...കള്ളി..ചിരിക്കുന്നത് നോക്കിയേ ….”

“പോവിടുന്നു ...”

“ഇങ്ങോട്ടു വാടി ...” ഞാനവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചുകൊണ്ട് അവളുടെ കഴുത്തിലെന്റെ ചുണ്ടു ഉരസിയപ്പോൾ അവളെന്നെ തള്ളിമാറ്റികൊണ്ടു
“ശോ ..വേണ്ടാ ട്ടോ...താഴെ അമ്മയും അച്ഛനുമൊക്കെയുണ്ട് ...”

“അവർക്കെന്താ അറിഞ്ഞൂടാത്തതാണോ …

💬 Comments

View all comments