Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]
കൂട്ടത്തില്‍ ശ്യാമളയും ഉണ്ടായിരുന്നു. കുഞ്ഞാലി ഒരു ക്രീം നിറത്തിലുള്ള ഷര്‍ട്ടും കാവി നിറത്തിലുള്ള മുണ്ടും ഉടുത്തിരുന്നു.
"അയ്യോ പേടിക്കേണ്ട!"
തന്നെ സംശയത്തോടെ നോക്കുന്ന ലീലാമ്മയോട് ശ്യാമള പറഞ്ഞു.
"കുഞ്ഞാലിയ്ക്ക് ഭയങ്കരച്ചമ്മലാരുന്നു. അതൊന്നു മാറാനാ ഞാന്‍ വന്നെ. ഞാനിപ്പം പോയേക്കാം!"
"അത് സാരമില്ല!"
കുഞ്ഞാലിയുടെ മുഖത്ത് നോക്കാതെ ലീലാമ്മ പറഞ്ഞു.
കുഞ്ഞാലിയും നാണത്തോടെ അവിടെയും ഇവിടെയും നോക്കുകയായിരുന്നു. ലീലാമ്മയെ അഭിമുഖീകരിക്കാന്‍ അവനുംമടിയായിരുന്നു. ഇത്രനാളും ഒരു ചക്രവര്‍ത്തിനിയേ എന്നപോലെ കരുതിയിരുന്ന സ്ത്രീയാണ്. അങ്ങനെയുള്ള ഒരു സ്തീയുടെ മുമ്പില്‍ അതും ഇതുപോലെ ഒരാവശ്യത്തിന്...
"കുഞ്ഞാലി..."
ജാള്യത ഉണ്ടായിരുന്നെങ്കിലും ലീലാമ്മ അവനെ വിളിച്ചു.
കുഞ്ഞാലി വിഷമത്തോടെ അവരെ നോക്കി.
"ശ്യാമള പറഞ്ഞില്ലേ കാര്യം!"
"പറഞ്ഞു ചേട്ടത്തി.."
അവന്‍ പറഞ്ഞു. മുഖം പക്ഷെ അതിയായ ലജ്ജയില്‍ കുതിര്‍ന്നിരുന്നു.
"മോനെ എടാ ജീവന്‍ പോയാലും പുറത്ത് ഒരു കുഞ്ഞും അറിയരുത്. ആരേലും അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല"
താന്‍ അവിശ്വസിക്കപ്പെടുന്നത് ഒരപമാനമായി കുഞ്ഞാലിയ്ക്ക് തോന്നി.
"ശേ!എന്താ ചേട്ടത്തി ഈ പറയുന്നേ?"
കുഞ്ഞാലിയുടെ മുഖഭാവം മാറുന്നത് കണ്ടിട്ട് ശ്യാമള പറഞ്ഞു.
"കുഞ്ഞാലിയെ ഇങ്ങനെ ആണോ കരുതിയിരിക്കുന്നെ? നോക്കിക്കേ എന്തേരം വിഷമം ആയി പാവത്തിന് എന്ന്!"
ലീലാമ്മ മുഖം ഉയര്‍ത്തി അവനെനോക്കി.
"ചേട്ടത്തി അത് പറഞ്ഞത് കുഴപ്പമില്ല"
ലീലാമ്മയുടെ മുഖം പശ്ച്ച്ചാത്താപ പൂര്‍ണ്ണമായപ്പോള്‍ കുഞ്ഞാലി പറഞ്ഞു.
"പെണ്ണുങ്ങള്‍ ആര്‍ക്കായാലും പേടിയുംസംശയവും ഒക്കെതോന്നും. പ്രത്യേകിച്ചും ഇക്കാലത്ത്. അത് സാരമില്ല,"
"അതെ!അധികം വര്‍ത്താനം ഒന്നും പറയാന്‍ ടൈം ഇല്ല,"
രണ്ടുപേരും റിലാക്സ്ചെയ്തത് കണ്ടപ്പോള്‍ ശ്യാമള പറഞ്ഞു.
"അധികം ലേറ്റ് ആയാല്‍ ചിലപ്പോള്‍ മേരിചേച്ചിക്കോ തങ്കച്ചായാനോ ഒക്കെ എന്തേലും ഡൌട്ടടിക്കും."
"പിന്നെ! ഇതങ്ങനെ
💬 Comments
View all comments