0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 116.6K

അമ്പരന്നു. അവൻ മറ്റൊന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു ബ്രാഹ്മണ ഇല്ലം. അതും അന്നുതന്നെ അന്ത്യകർമ്മം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കഞ്ഞിയും പയറും പോലെയുള്ള ലളിതഭക്ഷണമായിരിക്കും എന്നായിരുന്നു അവന്റെ ധാരണ. പക്ഷേ അവന്റെ മുന്നിലുണ്ടായിരുന്നത് ഒരു വിരുന്നായിരുന്നു.

ചോറ്.

സാമ്പാർ.

അവിയൽ.

ഓലൻ.

പപ്പടം.

അച്ചാർ.

പായസം.

എല്ലാത്തിനും പുറമെ ഒരു പ്രത്യേക പാത്രത്തിൽ നല്ല മണം വരുന്ന കോഴിവറുത്തതും ഉണ്ടായിരുന്നു.

അവൻ വിശ്വസിക്കാനാകാതെ നോക്കി.

"ഇത്..."

കാർത്യായനി പുഞ്ചിരിച്ചു.

"ഉണ്ണിത്തമ്പുരാനു ഇഷ്ടമല്ലെങ്കിൽ മാറ്റാം."

"എന്ത്?"

"കോഴി."

അവൾ സ്വാഭാവികമായി പറഞ്ഞു.

"ഈ ഇല്ലത്ത് അങ്ങനെ പ്രത്യേക സസ്യാഹാരനിയമമൊന്നുമില്ല."

ആദിത്യൻ കണ്ണുചിമ്മി.

"ബ്രാഹ്മണ ഇല്ലമല്ലേ?"

"അതെ."

"അപ്പോൾ..."

"പഴയ പുതുശ്ശേരിക്കാരുടെ രീതികൾ വേറെയാണ്."

അവൾ ചിരിച്ചു.

"മഹാദേവൻ തിരുമേനിക്കു കോഴിവറുത്തത് വലിയ ഇഷ്ടമായിരുന്നു."

ആദിത്യൻ ഒന്നും പറഞ്ഞില്ല. സത്യത്തിൽ അവന് അത് നീക്കംചെയ്യാൻ മനസ്സുണ്ടായിരുന്നില്ല. മുത്തച്ഛൻ അറിയാതെ, തന്റെ നായർ സുഹൃത്തിന്റെ വീട്ടിൽനിന്ന് രണ്ടുമൂന്നു തവണ മാംസാഹാരം കഴിച്ച അനുഭവം അവനുണ്ടായിരുന്നു.

അത് അവന് ഇഷ്ടവുമായിരുന്നു. അതിനാൽ പ്രതിഷേധിക്കേണ്ട കാര്യമൊന്നും കണ്ടില്ല. ചിലപ്പോൾ അച്ഛൻ എന്നുപറയുന്ന ആ നാറി തന്ന ഏക സ്വഭാവമാകാം മാംസത്തോടുള്ള തന്റെ അഭിരുചി എന്ന് വിചാരിച്ചവൻ പറഞ്ഞു.

"വേണ്ട."

അവൻ മേശയിലേക്ക് ചൂണ്ടി പറഞ്ഞു.

"ഇവിടെ വെച്ചോളൂ."

കാർത്യായനി മനസ്സിലാക്കിയെന്നപോലെ തലയാട്ടി.

"ശരി ഉണ്ണീ."

അവൾ തിരിഞ്ഞുനടന്നു. വാതിൽക്കൽ എത്തിയ ശേഷം വീണ്ടും നിർത്തി.

"എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി. എന്തും. “

എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. മുറിയിൽ വീണ്ടും നിശ്ശബ്ദതയായി. ദൂരെയെങ്ങോ അണഞ്ഞുകൊണ്ടിരിക്കുന്ന ചിതയുടെ പുകയുടെ ഗന്ധം ഇപ്പോഴും കാറ്റിൽ ഉണ്ടായിരുന്നു. അതിലും ദൂരെയായി

💬 Comments

View all comments