0%

Chapter Title : തപസ്സ് ഭാഗം ഒന്ന്

Author : kkstories Read All Parts 159

ഒരു നനവ്. ഇനി അവൾ !?. എന്തായാലും ഞാൻ കുളിച്ചു. പറഞ്ഞതുപോലെ അവൾ ചോറും വിളമ്പിത്തന്നു.

എന്താണ് സംഭവിച്ചത് എന്ന് ഒരു ഊഹവുമില്ലാതെ ആ രാത്രി ഞാൻ ഉറങ്ങാൻ കിടന്നു. മൊബൈലിൽ ഏതോ മെസ്സേജ് വന്നിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. വീണ്ടും വന്നപ്പോൾ ഞാനെടുത്തുനോക്കി. അവളുടെ വക രണ്ടു മെസ്സേജ്. "എന്നോട് എന്തൊക്കെയാ പറഞ്ഞെന്നു ഓർമ്മയുണ്ടോ ? " "ഉറങ്ങിയോ ?" "ഉറങ്ങിയില്ല" ഞാൻ മറുപടി കൊടുത്തു. "എന്താ പറഞ്ഞത്..?" ഒന്നുമറിയാത്തവനെപ്പോലെ ഞാൻ ചോദിച്ചു. അവിടുന്ന് മറുപടിയൊന്നും വന്നില്ല. "ഐ ലവ് യു" എന്ന് ഒരു മെസ്സെജുകൂടി അയച്ചിട്ട് ഞാൻ കാത്തിരുന്നു. മറുപടി ഒന്നും വന്നില്ല. ഉറക്കവും. എന്തെങ്കിലും തെറ്റ് ചെയ്തതായി ഒരിക്കൽപ്പോലും എനിക്ക് തോന്നിയില്ല. പേടിയും തോന്നിയില്ല. അങ്ങനെ ആ രാത്രി കഴിഞ്ഞു.


അടുത്തദിവസം പോകണം. രാവിലെ തന്നെ മാർക്കറ്റിലൊക്കെ പോയി. കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി. ബാഗും ഷൂവുമെല്ലാം എടുത്തു വൃത്തിയാക്കി വെയിലത്തുവച്ചു. ഈ തിരക്കിനിടയിൽ അവളെ ശ്രദ്ധിച്ചില്ല. പിന്നെ പകലൊന്നും സംസാരിക്കാൻ അവസരവും കിട്ടിയില്ല. ഏതായാലും രാത്രി മെസ്സേജ് അയക്കാം എന്നൊരു ആശ്വാസം. രാത്രി പാക്കിങ് ഒക്കെ കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ വിചാരിച്ചപോലെ തന്നെ മെസ്സേജ് വന്നു.
"രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരെ ?"
ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു, എൻറെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം.
"പറ്റില്ല പോകണം, റിസർവേഷൻ ഒക്കെ ചെയ്തതാണ്..ഞാൻ മെസ്സേജ് അയക്കാം" എന്നുഞാൻ റിപ്ലൈ കൊടുത്തു.
പക്ഷെ മനസ്സിൽ ഒരു ഭാരം. ഒരിക്കലും തിരിച്ചുപോകുമ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇനി അവളെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. ആ ചിന്ത എന്നെ വീണ്ടും വിഷമിപ്പിച്ചു. അനുഭവിച്ചവർക്കേ അത് മനസിലാകൂ. അവളെയും കൊണ്ടുപോയാലോ എന്നുവരെ ഞാൻ ചിന്തിച്ചു. പിന്നെയെന്തോ അത് വേണ്ടെന്നുവച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല എന്നല്ല ഉറങ്ങാൻ തോന്നുന്നില്ല.

"അടുക്കള ഭാഗത്തേക്ക് ഇപ്പോൾ വരാമോ?" എല്ലാവരും ഉറങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ മെസ്സേജ് അയച്ചു. എന്തിനാണെന്നൊന്നും അറിയില്ല. അങ്ങനെ തോന്നി. " ഇരുട്ടല്ലേ എനിക്ക് പേടിയാ" റിപ്ലൈ വന്നു " ഞാൻ വരാം എന്നിട്ടു വന്നാൽ മതി" ഞാൻ പറഞ്ഞു. റൂമിൽനിന്നും പുറത്തിറങ്ങി അടുക്കള വാതിലിലൂടെ വെളിയിലെത്തി കാത്തുനിന്നു. അവളുടെ റൂമിൽ ലൈറ്റ് തെളിയുന്നതും കതകു തുറക്കുന്നതും ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു."പുറത്തെ ലൈറ്റ് ഇടേണ്ട" ഞാൻ ഒരു മെസ്സജുകൂടി അയച്ചു. അവളുടെ അടുക്കള വാതിൽ തുറന്നു ആരോ പുറത്തേക്കിറങ്ങിയത്

💬 Comments

View all comments