Chapter Title : തപസ്സ് ഭാഗം ഒന്ന്
ആ ചിന്ത എന്നെ വീണ്ടും വിഷമിപ്പിച്ചു. അനുഭവിച്ചവർക്കേ അത് മനസിലാകൂ. അവളെയും കൊണ്ടുപോയാലോ എന്നുവരെ ഞാൻ ചിന്തിച്ചു. പിന്നെയെന്തോ അത് വേണ്ടെന്നുവച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല എന്നല്ല ഉറങ്ങാൻ തോന്നുന്നില്ല.
"അടുക്കള ഭാഗത്തേക്ക് ഇപ്പോൾ വരാമോ?" എല്ലാവരും ഉറങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ മെസ്സേജ് അയച്ചു. എന്തിനാണെന്നൊന്നും അറിയില്ല. അങ്ങനെ തോന്നി. " ഇരുട്ടല്ലേ എനിക്ക് പേടിയാ" റിപ്ലൈ വന്നു " ഞാൻ വരാം എന്നിട്ടു വന്നാൽ മതി" ഞാൻ പറഞ്ഞു. റൂമിൽനിന്നും പുറത്തിറങ്ങി അടുക്കള വാതിലിലൂടെ വെളിയിലെത്തി കാത്തുനിന്നു. അവളുടെ റൂമിൽ ലൈറ്റ് തെളിയുന്നതും കതകു തുറക്കുന്നതും ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു."പുറത്തെ ലൈറ്റ് ഇടേണ്ട" ഞാൻ ഒരു മെസ്സജുകൂടി അയച്ചു. അവളുടെ അടുക്കള വാതിൽ തുറന്നു ആരോ പുറത്തേക്കിറങ്ങിയത് ഞാൻ കണ്ടു.
അവൾ എന്റെ അടുത്തേക്ക് വന്നു. ശോഭ ആ ഇരുട്ടിലും ശോഭിക്കുന്നുണ്ടായിരുന്നു . ഞാൻ അവളെ ഞാൻ ഒന്നടങ്കം വാരിപ്പുണർന്നു. അവൾ എന്നിലേക്ക് ചേർന്നുനിന്നു. അവളുടെ ഗന്ധം എന്നെ വിവശനാക്കി. ഞാൻ അവളുടെ കഴുത്തിൽ മുഖമമർത്തി നിന്നു. "പോകട്ടെ" അവൾ എൻറെ കാതിൽ പറഞ്ഞു. "കുറച്ചു നേരംകൂടി പ്ളീസ്" ഞാൻ കെഞ്ചി. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ അധരങ്ങളുടെ രുചി...!! വിശന്നു വലഞ്ഞവനെപ്പോലെ അതുഞാൻ നുണഞ്ഞുകൊണ്ടിരുന്നു . അവളുടെ ശ്വാസം എൻറെ മുഖത്ത് ശക്തിയായി അടിക്കുന്നുണ്ടായിരുന്നു.ഇരുട്ടിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നതുപോലെ എനിക്കുതോന്നി. അവൾ അകന്നുമാറി. "പോവാ"എന്നോട് മനസ്സില്ലാമനസോടെയെന്നവണ്ണം അവൾ പറഞ്ഞു. എന്നിട്ടു പതിയെ തിരിച്ചുനടന്നു. അവളുടെ റൂമിലെ ലൈറ്റ് കെടുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു.
ആവേശവും ആഗ്രഹങ്ങളും ഒട്ടും കുറഞ്ഞിട്ടില്ല. എങ്കിലും
💬 Comments
View all comments