0%

Chapter Title : തറവാട്

Author : kkstories Read All Parts 2.3K

ഒാർത്താണ് ഉമ്മയുടെ പേടി ... കുറച്ച് നാളുകള്‍ ആയി അവന്റെ പോക്ക് തീരെ ശരിയല്ല .... വീട്ടില്‍ വരുമ്പോള്‍ അവന്റെ കണ്ണുകള്‍ ചുവന്നിരിക്കും,, സംസാരത്തിലും വലിയ മാറ്റം ... അവന് എന്തു പറ്റി എന്ന് എത്ര ആലോചിച്ചിട്ടും ഉമ്മാക്ക് മനസ്സിലായില്ല ... അവന്റെ വാപ്പയോട് ഈ കാര്യം പറയാനുള്ള ധൈര്യം ഇല്ല ... പറഞ്ഞാല്‍ അവനെ കൊന്നു കളയും അത് കൊണ്ട് തന്നെ സമീറ ആരോടും പറഞ്ഞില്ല ...
പഠിക്കാന്‍ കൂട്ടുകാരന്റെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞും പോയാല്‍ പിന്നെ എല്ലാവരും ഉറങ്ങിയിട്ടെ വരൂ... ദിവസവും രാത്രി ഉമ്മ കിടക്കുന്ന റൂമിന്റെ ജനലിൽ തട്ടിയാണ് വിളിക്കാറ്.. ഇതും പറഞ്ഞ് എന്നും ഉമ്മയും മകനും കൂടി വർത്താനം നടക്കുന്നത് സാധാരണയായി ...
കള്ള് അല്ല അവൻ വേറെ എന്തോ ആണെന്ന് സമീറക്ക് മനസ്സിലായി ..
"ഞാന്‍ ഇത് എന്തായാലും ഉപ്പാട് പറയും അലി ഇങ്ങനെ പോയാല്‍ ശരിയാകില്ല"
അലി ഉമ്മയെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..
അവന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നത് കണ്ട് അവള്‍ക്ക് തന്നെ പേടിയായി ..
ചോറ് എടുത്ത് കൊടുത്തു സമീറ പോയി കിടന്നു...
പിറ്റേന്ന് കാലത്ത് സമീറ അവന്റെ മുറിയിലേക്ക് ചെന്നു ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് പറഞ്ഞ്..
ചെന്ന് നോക്കുമ്പോള്‍ അവനവിടെ ഇല്ല "ഇതെവിടെ പോയി കാലത്ത് " മുകളില്‍ ആയിരുന്നു അവന്റെ മുറി .. ഇനി ടെറസ്സിൽ ഉണ്ടാകുമെന്ന് നോക്കാം എന്ന് കരുതി അങ്ങോട്ടു ചെന്നു ...
കോണി റൂമിന്റെ മുകളില്‍ ആരോ ഉണ്ട് അത് അലി ആണെന്ന് അവള്‍ക്ക് ഉറപ്പായി ..

💬 Comments

View all comments