Chapter Title : തറവാടി അമ്മായിയമ്മ [സുബിമോൻ]
മെല്ലെ ആടിപ്പാടി വീട്ടിലേക്ക് പോന്നു. വീട്ടിൽ എത്തുന്നതിന് ഒരു 100 മീറ്റർ മുമ്പ് എന്റെ വയറിന്റെ സൈഡിൽ പിടിച്ചു പിച്ചിയിട്ട് അമ്മ "ഡാ ചെക്കാ... ചുരിദാർ നിന്റെ ഐഡിയ തന്നെയാണെന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്തോണം... അന്നേരം കാല് വാരിയാൽ നിന്നെ ഞാൻ കൊല്ലും... ങ്ങാ..." എന്ന് പറഞ്ഞ് എന്നെ വിരട്ടി.
എനിക്ക് മൊത്തത്തിൽ ഒരു ഹോൾസം സന്തോഷം ആണ് അന്നേരം തോന്നിയത്.
"പിന്നെ... രണ്ടുദിവസം കഴിഞ്ഞ് ഇതുപോലെ ഒന്ന് കറങ്ങാൻ ഇറങ്ങണം... ങ്ങാ... അതുപോലെ ചുരിദാർ നിനക്ക് ട്രെൻസ്ന്റെ കൂപ്പൺ ഉണ്ടായിരുന്നു, അത് തീരണ്ട എന്ന് കരുതി എടുത്തതാണ് എന്ന് പറഞ്ഞാൽ മതി .."എന്നും പുള്ളിക്കാരി പറഞ്ഞു.
പുള്ളിക്കാരി സ്കൂട്ടറിൽ നിന്ന് ഇറങ്ങിയ വീട്ടിലേക്ക് കയറിയപ്പോൾ എന്തോ ഒരു വല്ലാത്ത ശൂന്യത എനിക്ക് തോന്നി.
വാങ്ങിയ സാധനം ഒന്നും ആദ്യം എടുത്തില്ല.
പിന്നെ എല്ലാരും ഫുഡ് കഴിച്ച് കഴിഞ്ഞപ്പോൾ അമ്മായിയമ്മ മോളോട് "എഡി... ഇവന്റെ കൂപ്പൺ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഒന്ന് പരീക്ഷിക്കാൻ എടുത്തതാ .... " എന്ന് പറഞ്ഞ് ചുരിദാർ കാണിച്ചു.
അവള് "അമ്മ ചുരിദാർ ഇടാനോ....." എന്ന് പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഞാൻ "ഐനെന്താ... സാരിനേക്കാളും എളുപ്പം അല്ലെ... ഒരു കുഴപ്പോം ഇല്ല.. ആഹാ..." എന്ന് പറഞ് പുള്ളിക്കാരിയുടെ സൈഡ് പിടിച്ചു.
അത് പുള്ളിക്കാരിക്ക് വളരെയേറെ ഇഷ്ടമായി എന്ന് ആ മുഖത്തെ തെളിച്ചം കണ്ടപ്പോൾ മനസ്സിലായി.
പിന്നെ ചില്ലറ സംസാരം ഒക്കെ കഴിഞ്ഞ് അമ്മ മുകളിലേക്ക് പോയി, മാറി ഉടുക്കാൻ ഉള്ള സെറ്റും ജാക്കറ്റും ഒക്കെ എടുത്തു കുളിക്കാൻ ആയി പോയി.
പുള്ളിക്കാരി കയറി, വെള്ളം വീഴുന്ന
💬 Comments
View all comments