Chapter Title : തറവാട്ടിലെ അവധിക്കാലം 1 [Casper]
ഇറങ്ങി.
"അമ്മേ, ചായ കിട്ടുമോ?"
"ചായ മാത്രമല്ല, നിനക്കിഷ്ടപ്പെട്ട പുട്ടും കടലക്കറിയും ഉണ്ടാക്കിയിട്ടുണ്ട്."
അജയ് ചിരിച്ചു.
"ഇതാണ് നമ്മുടെ നാടിന്റെ ഒരു ഗുണം. ബാംഗ്ലൂരിൽ ഇതൊന്നും കിട്ടില്ല."
പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു:
"എടാ, ഇന്ന് മീര വരും. ഇന്നലെ നിന്നെ അന്വേഷിച്ചിരുന്നു."
"ഏത് മീര?"
"നിന്റെ അച്ഛന്റെ അനിയന്റെ മകൾ. മറന്നോ നീ?"
അജയ് പെട്ടെന്ന് ഓർത്തു. ചെറുപ്പത്തിൽ തറവാട്ടിൽ ഒരുമിച്ച് കളിച്ചിരുന്ന മീര. ഇപ്പോൾ വിവാഹം കഴിഞ്ഞ് അടുത്തുതന്നെയാണ് താമസം.
"ഓ, ആ മീരേച്ചിയോ?"
"അതെ. അവൾക്ക് നിന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു."
അജയ് അതിന് വലിയ പ്രാധാന്യം കൊടുത്തില്ല.
ഏകദേശം പതിനൊന്നരയായപ്പോൾ മുറ്റത്ത് ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ടു.
"അമ്മേ..."
അത് മീരയായിരുന്നു.
മുപ്പത്തിരണ്ട് വയസ്സ്. വിവാഹിതയാണ്.ഇളം നീല കുർത്തിയുംലെഗ്ഗിൻസുംആയിരുന്നുവേഷം.
"ആഹാ, നമ്മുടെ ബാംഗ്ലൂർ പയ്യൻ എത്തിയല്ലേ!" അവൾ അജയിനെ കണ്ടപ്പോൾ ചിരിച്ചു.
"എന്താ മീരേച്ചി, എന്നെ മറന്നോ?"
"നീയല്ലേ എല്ലാവരെയും മറന്നത്!"
രണ്ടുപേരും കുറച്ചുനേരം പഴയ വിശേഷങ്ങൾ സംസാരിച്ചു.
"എത്ര ദിവസമുണ്ട് ലീവ്?"
"ഒരാഴ്ചയുണ്ട്."
"അപ്പോൾ നന്നായി. നാളെ ഞങ്ങളുടെ വീട്ടിലേക്ക് വരണം. കുറേ വിശേഷങ്ങളുണ്ട്."
"ശരി, വരാം."
മീര യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അജയ് വീണ്ടും മുറ്റത്തേക്ക് നോക്കി നിന്നു. നാട്ടിലെ ഈ അവധിക്കാലം വിചാരിച്ചതിലും രസകരമാകുമെന്ന് അവന് തോന്നിത്തുടങ്ങി. അടുത്ത ദിവസം ഉച്ചകഴിഞ്ഞ് അജയ് മീരയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ അജയ് എഴുന്നേറ്റു.
അമ്മ അടുക്കളയിൽ തിരക്കിലായിരുന്നു.
"ഇന്ന് എവിടേക്കാ മോനേ?"
"മീരേച്ചിയുടെ വീട്ടിൽ പോകണം. ഇന്നലെ പറഞ്ഞിരുന്നു."
"ആഹാ, അത് നന്നായി.
💬 Comments
View all comments