Chapter Title : തറവാട്ടിലെ നിധി 1 [അണലി]
ഞാൻ അതിനു ഒന്ന് മൂളുക മാത്രമാണ് മറുപടിയായി ചെയ്തത്...
“ആട്ടെ... എല്ലാരും ആരൊക്കെ ആണെന്ന് മോന് മനസ്സിലായോ...”
ഉഷ ചോദിച്ചപ്പോൾ ഞാൻ,
“ഇല്ല...“
എന്ന് പറഞ്ഞു...
”ഇന്ന് നമ്മൾ വന്നപ്പോൾ വണ്ടി ഓടിച്ചതാണ് ബാലൻ, അച്ഛന്റെ അനിയത്തി ശോഭനയുടെ ഭർത്താവ്... അവർക്കു മക്കൾ ഇല്ലാ, ഒരു പെൺകുട്ടി ഉണ്ടായി ഒരു വർഷത്തിനുള്ളിൽ തന്നെ മരിച്ചുപോയി, ഹൃദയത്തിൽ എന്തോ ഓട്ടയോ മറ്റോ ജനിച്ചപ്പോൾ തന്നെ ഉണ്ടായിരുന്നു...
കുറേ മരുന്നും മന്ത്രോമെല്ലാം നടത്തി നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ലാ... അച്ഛമ്മയുടെ പുറകിൽ നിന്നതാണ് സന്ധ്യ ഏടത്തി, മുരളിയേട്ടന്റെ മൂത്ത സഹോദരി... അവരുടെ ഭർത്താവാണ് രാജൻ, പുള്ളിയാണ് നിന്റെ അച്ഛന്റെ റൈസ് മില്ല് ഇപ്പോൾ നോക്കി നടത്തുന്നത്...
സന്ധ്യ ഏടത്തിക്കു രണ്ട് പെൺമക്കൾ ആണ് അവർ രണ്ടു പേരുടെയും കല്യാണവും കഴിഞ്ഞു അതിൽ ഇളയ ആളും ഭർത്താവും ബോംബെയിൽ ജോലി ആണ്, മൂത്ത ആളെ കെട്ടിച്ചത് ഇവിടെ അടുത്ത് തന്നെ ആണ്, അവരുടെ മോളാണ് മോനെ മുറി കാണിക്കാൻ വന്ന ചെറിയ കുഞ്ഞ്... പിന്നെ ആ മിറ്റം അടിച്ചുകൊണ്ടു നിന്നതാണ് മീനാക്ഷി...“
അത് പറയുമ്പോൾ ഉഷ ചെറുതായി ചിരിക്കുന്നുണ്ട് അതൊരു ആക്കി ചിരിയാണെന്നു ഉറപ്പ്... ഞാൻ ആ പെണ്ണിനെ വണ്ടിയിൽ ഇരുന്ന് വായും പൊളിച്ചു നോക്കിയത് ഇവരു കണ്ടു കാണും, ഉഷ സംസാരം തുടർന്നു...
“മീനാക്ഷിയുടെ അമ്മ നിന്റെ അച്ഛന്റെ വകയിലെ പെങ്ങൾ ആണ്, അതായിത് അച്ഛമ്മയുടെ അനിയന്റെ മകൾ... പേര് ലളിത അവരുടെ ഭർത്താവ് മരത്തിൽ നിന്നും വീണ് മരിച്ചതാണ്, ലളിതക്കു സംസാരിക്കാനും കേൾക്കാനും കഴിവില്ല അവരു ഊമയാണ്...
ഭർത്താവ്
💬 Comments
View all comments