0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.3K

തുറന്നു കുപ്പായമൊന്നും റൂമിൽ എടുത്തു വെച്ചില്ലായിരുന്നു ഇനി ഏതായാലും അതൊക്കെ പുറത്തെടുത്ത് അടുക്കി വെക്കാമെന്നു ഞാനോർത്തു... കട്ടിലിനു എതിരായി ഇരുന്ന തടി മേശയുടെ വലിപ്പുകൾ ഞാൻ വലിച്ചു തുറന്നപ്പോൾ അതിൽ രണ്ടു പുസ്തകങ്ങൾ കണ്ടു, ആദ്യം എടുത്തു നോക്കിയത് ഒരു പാട്ടു ഗ്രന്ഥമായിരുന്നു അതിനു അടുത്തതായി തവിട്ട് നിറമുള്ള കടലാസു ഉപയോഗിച്ചു വൃത്തിയായി പൊതിഞ്ഞ ഒരു ബുക്ക് ഞാൻ കയ്യിലെടുത്തു, അതിൽ ഒട്ടിച്ചുവെച്ച ശക്തിമാൻറെ പടമുള്ള നെയിം സ്ലിപ്പിൽ ‘മീര നാരായണൻ’ അതിനു അടിയിൽ ‘VI’ എന്നും കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു... അതൊരു കണക്കു പുസ്തകമാണെന്ന് അറിഞ്ഞപ്പോൾ ഒരല്പം നിരാശയും തോന്നി പക്ഷെ കൂടുതൽ നിരാശ അവളുടെ കൈഅക്ഷരം കണ്ടപ്പോൾ ആയിരുന്നു, അതുവരെ ഞാൻ വിചാരിച്ചതു എന്റെ വീടിനു അടുത്തു കൊച്ചിയിലുള്ള ഡോക്ടർ ജയിംസിനെകാൾ മോശമായി ആർക്കും മലയാളമെഴുതാൻ പറ്റില്ല എന്നാണ്... ബുക്കിന്റെ ഏറ്റവും ഒടുവിലത്തെ പേജിൽ അവൾ വരച്ച ഒരു ചിത്രം കണ്ടു... ഒരു ചെറിയ വീട് അതിനെ ചിറ്റില്ലം എന്ന് അടയാള പെടുത്തി വെച്ചിട്ടുണ്ട്, അതിന്റെ അടുത്തായി ഒരു വലിയ വീടും അതിന്റെ മുന്നിൽ ഒരു സ്ത്രീയും 2 പെൺകുട്ടികളും കൈ കോർത്തു നിൽക്കുന്നു, ആ വീടിനെ മീര ഭവനമെന്നു അടയാളപെടുത്തിയിട്ടുണ്ട്... ഇത് കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി, കുറേ വർഷം മുൻപ് വരച്ചതാണെങ്കിലും ഇത് തന്നെ ആയിരിക്കുമോ ഇപ്പോഴും അവളുടെ ആഗ്രഹമെന്നോർത്താണു ഞാൻ ചിരിച്ചതു...

ഞാൻ പോസ്റ്റ്‌ ഓഫീസ് വരെ ഒന്ന് പോകാൻ നിശ്ചയിച്ചു, കൊച്ചിയിലെ വീട് അടിച്ചുവാരാൻ ഒരു അംബിളി ചേച്ചി വരുമായിരുന്നു, മക്കളെ എല്ലാം

💬 Comments

View all comments