0%

Chapter Title : തറവാട്ടിലെ നിധി 3 [അണലി]

Author : അണലി Read All Parts 11.9K

വലിയ പത്തായ പുര എന്തിനാ... അതും രണ്ടു നില... ഞാൻ അതിനെ ചുറ്റി നടന്നു, മൂന്ന് വശത്തും അതിനു വാതിലുണ്ടായിരുന്നു... ഞാൻ അതിനുള്ളിൽ കടന്നു. മാറാല പിടിച്ചു കിടന്ന അതിലൂടെ നടന്നു ചെന്നപ്പോൾ തടി പലകകൾ കൊണ്ടു തീർത്തൊരു കോവണി കണ്ടു, ഞാൻ അതിലൂടെ കേറി മുകളിലെ നിലയിൽ ചെന്നു. അവിടെ മൂന്നു ചെറിയ മുറിയും അതിൽ ഒന്നിന്റെ ഉള്ളിൽ ചെറിയൊരു പുൽപായ കിടക്കുന്നതും കണ്ടു. ആ റൂമിലും പുൽപായക്കു ചുറ്റുമൊഴിച്ചു ബാക്കി മുഴുവനും മാറാലയും, എലി കാട്ടവുമായിരുന്നു. ഇവിടെ അധികമാളുകൾ ഒന്നും വരില്ലെന്നും, സിഗർറ്റ് വലിക്കാൻ ഇതൊരു നല്ല സ്ഥലമാണെന്നും ഞാൻ മനസ്സിൽ കണ്ടു. തിരിച്ചിറങ്ങി പത്തായപുരയെ കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ ഊട്ടു പുര കണ്ടു തുടങ്ങി, അതും മറി കടന്നു ചെന്നപ്പോൾ ഞാൻ ആദ്യമായി മീരയെ കണ്ട ഇടവഴിയും കണ്ണിൽ പെട്ടു. അടുകളയെ ചുറ്റി കറങ്ങി വീടിന്റെ മറു വശത്തു എത്തിയപ്പോൾ വശത്തായി കുളി കടവു കണ്ടു... ഞാൻ വീട്ടിൽ നിന്നും കുളി കടവിലേക്കുള്ള നട പാതയിൽ കേറി കുളികടവിലേക്കു നടന്നു. കടും പച്ച നിറത്തിലുള്ള കുളത്തിൽ ഉദിച്ചു വരുന്ന സൂര്യന്റെ രൂപം കാണാം... കുളത്തിന്റെ ചുറ്റും ചുമന്ന വെട്ടുകല്ലുകൾ കൊണ്ടു നിർമിച്ച രണ്ടാളു ഉയരമുള്ള ചുറ്റുമതിലിന്റെ പകുതിയും വെയിലും മഴയുംകൊണ്ട് തകർന്നിരുന്നു, ആ ചുറ്റു മതിലിനെ ചുറ്റി പുൽചെടികളും കാട്ടു വള്ളികളും നിറഞ്ഞിരുന്നു. കുളത്തിനു മുന്നിലായി കല്ലുകൾ കൊണ്ടുള്ള പടിക്കെട്ടുകൾ ആയിരുന്നു. ഞാനാ പടികൾ ഓരോന്നും നടന്നിറങ്ങി കുളത്തിനു അരികിലായി നിന്നു. വെള്ളത്തിൽ കാലൊന്നു മുക്കിയപ്പോൾ ഞാൻ മനസ്സിൽ കരുതിയതിലും നല്ല തണുപ്പുണ്ടായിരുന്നു

💬 Comments

View all comments