Chapter Title : തറവാട്ടിലെ നിധി 6 [അണലി]
തുറന്നു... കണ്ണിന്റെ മങ്ങൽ പതിയെ മാറി വന്നു...
“ആ..........”
എന്റെ മുഖത്തിന് തൊട്ടു മുന്നിൽ മറ്റാരുടെയോ മുഖം കണ്ടപ്പോൾ ഞാൻ അലറി.... എന്റെ അലർച്ച കേട്ട ആൾ എന്നിൽ നിന്നും പുറകേക്കു മാറി.. ഞാൻ നിലത്തു കിടന്നു ഉരുണ്ട് മുട്ടിൽ നിന്നു..
“പേടിക്കേണ്ട......”
എന്റെ മുന്നിലായി നിന്ന പെൺകുട്ടി പറഞ്ഞു.... അതെ ഒരു പെൺകുട്ടി... മുട്ടിൽ നിൽകുമ്പോൾ നിലത്തു വരെ നീണ്ടു കിടക്കുന്ന ഇടതിങ്ങിയ മുടിയിഴകൾ നനഞ്ഞു ഉണക്കാനിട്ട തോർത്തു പോലെ പിരിഞ്ഞു കിടക്കുന്നു... ഇരു നിറത്തിലുള്ള മുഖത്തു കൂടെ വെള്ള തൊള്ളികൾ ഊർന്നിറങ്ങുന്നു... കണ്ണുകൾക്ക് നടുവിലായി കണ്മഷി കൊണ്ടൊരു പൊട്ടും,
ചുണ്ടിനു താഴെ കണ്മഷി കൊണ്ടു മൂന്ന് ചെറിയ പൊട്ടുകളും.... സാരി പോലെ ചുറ്റിയ ചെളി പിടിച്ച ഒറ്റ തുണി നനഞ്ഞു കുതിർന്നിരിക്കുന്നു... ബ്ലൗസ് ഇടാത്ത മാറിടം നനഞ്ഞു തുണിക്കുള്ളിലൂടെ അതിന്റെ ആകൃതി പ്രദർശിപ്പിച്ചു നിന്നു... അരയിലായി ഒരു ചരട് കെട്ടി വെച്ചിരിക്കുന്നു, പുറകിലൂടെ സാരിയുടെ തുമ്പിനേ ശരീരത്തിനോട് ചേർത്തു കെട്ടിയ ആ നൂലിന്റെ ബലത്തിലാണ് ഇവളുടെ വടിവൊത്ത ശരീരത്തിൽ ഒറ്റ തുണി കിടക്കുന്നത്... ഇന്നത്തെ കാലത്തും ഇങ്ങനെ വഷത്രം ധരിക്കുന്ന പെൺകുട്ടിയോ...
“നദിയിൽ കിടന്നാണോ ഉറങ്ങുന്നേ...”
അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു നിന്ന് കൈകൾ കൂട്ടി തട്ടി പൊടി കളഞ്ഞു ചോദിച്ചു....
“ആരാ...”
ഞാൻ തിരക്കിയപ്പോൾ അവൾ ചിരിച്ചു... എന്റെ തൊട്ടു മുന്നിലായി അവളുടെ കാലുകൾ കാണാം... തുണിയുടെ ഇറക്കം മുട്ടിനു തൊട്ടു താഴെ വരെ മാത്രം... നനഞ്ഞ തുണി അവളുടെ കാലുകളിൽ ഒട്ടി കിടക്കുന്നു...
“എന്താ ശ്രീഹരി... പെണ്ണുങ്ങളെ ആദ്യമായി കാണുന്നത് പോലൊരു നോട്ടം...”
“എന്റെ പേരെങ്ങനെ....”
“കേട്ടു.... ഗ്രാമത്തിൽ പറഞ്ഞു കേട്ടു...”
“ഞാനെങ്ങനെ... വെള്ളത്തിൽ...”
“അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ... ശ്രീഹരി എങ്ങനെ വെള്ളത്തിൽ വീണു എന്ന്.... ഞാൻ നോക്കുമ്പോൾ ശ്രീഹരി വെള്ളത്തിൽ കിടന്ന് കൈയും കാലുമിട്ട് അടിക്കുന്നു... ഞാൻ ചാടി പിടിച്ചു കേറ്റി...”
“ആരാ....”
“ഇവിടുത്തെ ഗ്രാമത്തിൽ ഉള്ളൊരു പെണ്ണാണെ.... ഇഷ്ടമുള്ളവർ യാമിയെന്ന് വിളിക്കും...”
“എനിക്കു പോണം.... അന്വഷിക്കും തറവാട്ടിൽ....”
“ശ്രീഹരി എന്തിനാ ഇവിടെ വന്നത്...”
“മയിൽപീലി പെറുക്കാൻ...”
“എന്നിട്ടു മയിൽപീലി
💬 Comments
View all comments