Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
“വിട് മോനെ, ആരേലും കണ്ടാൽ പിന്നെ അത് മതി…”
ഞാൻ മനസ്സില്ലാമനസ്സോടെ അവരെ വിട്ടു, അവർ എനിക്ക് ഭക്ഷണം എടുത്തു തന്നു….
“മോനെ നമ്മുടെ യാത്ര കഴിഞ്ഞു വന്നിട്ട് നീ ഇതുവരെ മില്ലില്ലോട്ട് ഒന്ന് പോയിലല്ലോ… അവിടെ എന്താ നടക്കുന്നത് എന്ന് വല്ല വിവരം ഉണ്ടോ ?
“അവിടെ അതിനും മാത്രം എന്താ ഉള്ളത്, അരിപ്പൊടിപ്പിക്കുന്ന ഒരു സ്ഥലം അത്ര അല്ലെ ഉള്ളൂ… അവിടെ രാജൻ വല്യച്ഛൻ നടത്തുന്ന ചില്ലറ വെട്ടിപ്പും…”
“മോൻ അപ്പൊ ഇതുവരെ നമ്മുടെ വലിയ മില്ലിൽ പോയില്ലേ, അരി കയറ്റി അയക്കുന്ന മില്ലിൽ…. അരിപ്പൊടിക്കുന്ന മി
ല്ലിൽ”
“ അങ്ങനെ ഒരു മില്ലുണ്ടോ ! ”
“അതെ മോനെ പണ്ട് നല്ല നിലയിൽ നടന്നിരുന്നതാ, ഇപ്പൊ നഷ്ടക്കണക്ക് മാത്രം ആണ്…”
“അത് ഞാൻ ഇപ്പൊ അച്ഛൻ കൂടെ ഇല്ലാത്തപ്പോൾ മില്ലിൽ പോയാൽ അവർക്കൊക്കെ അത് ഇഷ്ടം ആകുമോ ? “
“അവരുടെ ഇഷ്ടവും അനിഷ്ടവും ഒന്നും മോൻ നോക്കണ്ട, നിൻ്റെ അച്ഛൻ കഷ്ടപ്പെട്ടാ മില്ല് വളർത്തിയത്, മൂപ്പർക്ക് വയ്യാതായപ്പോൾ അളിയന്മാർ അത് ഈ നിലയിൽ ആക്കി….”
“എല്ലാം എൻ്റെ ഉഷ പറയുന്നപോലെ ഞാൻ ഇന്ന് മുതൽ തന്നെ പോകാം, പോരെ….”
ഭക്ഷണം കഴിച്ചു പുറത്തിറങ്ങി പൂമുഖത്തേക്ക് നടക്കുമ്പോൾ ഞാൻ രാജൻ വല്യച്ഛനെ കണ്ടു…
“വല്യച്ഛൻ നമ്മുടെ വല്ല്യ മില്ലിലോട്ട് ആണോ ?”
“ആ അതെ ശ്രീഹരി… എന്താ മോനെ !” അത് കേട്ടപ്പോൾ മൂപ്പർ ഒന്ന് പരുങ്ങി എങ്കിലും ഉത്തരം തന്നു…
“ഒരു 5 മിനിറ്റ് ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറി
💬 Comments
View all comments