Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
ഇക്കിളിയും രോമാഞ്ചവും ചേർന്ന ഒരു അവസ്ഥ ആയി.. ഒപ്പം എൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു, മര്യാദക്ക് മെല്ലെ ഓടിച്ചോ ഇല്ലെങ്കിൽ.. ഞാൻ മാത്രം ആകില്ല വീഴുക. മീര വീണ്ടും പുറകോട്ട് ഇരുന്നു
അതോടെ ഞാൻ പതിയെ ഓടിച്ചു തുടങ്ങി.. അമ്മു പലതും പറഞ്ഞെങ്കിലും ഞാൻ ചെവിക്കൊടുത്തില്ല.. കണ്ണാടിയിൽ കൂടെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു, ജയിച്ചവരുടെ ഒരു ചിരി. ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അവൾ ഇറങ്ങി നടന്ന് അകത്ത് കയറി, ഞാൻ പിന്നാലെ അകത്തേക്ക് വണ്ടി ഓടിച്ച് കയറ്റി, അമ്മു ഇറങ്ങി ഓടി ചെന്ന് മീരയുടെ കയ്യിൽ പിടിച്ചു,
“ഞാൻ ഉള്ളത് കൊണ്ടാ കൊച്ചച്ചൻ പതുക്കെ ഓടിച്ചത്… അതുകൊണ്ട് ചേച്ചി ജയിച്ചിട്ട് ഒന്നും ഇല്ല… ഒറ്റക്ക് കയറിയാലേ അമ്മു സമ്മതിക്കൂ… ഹും..” അതും പറഞ്ഞു അമ്മു അകത്തോട്ട് പോയി…
ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ട അകത്തേക്ക് കയറുമ്പോൾ..
മുന്നിൽ നടക്കുന്ന മീര പറഞ്ഞു,
“ ഞാൻ ശരി ആക്കി തരാം.. ശ്രീ നീ അവസരം മുതലെടുത്തു അല്ലേ…”
പക്ഷെ അത് പറയുമ്പോൾ അവളുടെ മുഖം കാണാത്തത് കൊണ്ട് അവൾ ചിരിക്കുക ആണോ അതോ ദേഷ്യത്തിൽ ആണോ എന്ന് എനിക്ക് മനസ്സിലായില്ല, ശബ്ദം വളരെ നേർത്തത് ആയിരുന്നു… അവൾ അടുക്കളയിലേക്കും ഞാൻ എൻ്റെ മുറിയിലേക്കും പോയി…
രാത്രി ഭക്ഷണം കഴിച്ചു, പതിവ് പോലെ ഞാൻ മീരയുടെയും ഉഷയുടെയും മുറി ലക്ഷ്യമായി നടന്നു, അകത്ത് കയറിയപ്പോൾ ആരും ഇല്ല, ഇവരിത് എവിടെപ്പോയി, അപ്പൊ എൻ്റെ മുതുകത്ത് ഒരു അടി പൊട്ടി…
“ആഹ്.. ” ഞാൻ വളരെ ചെറുതായി
💬 Comments
View all comments