Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
കാറ് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“സുധിയേട്ടാ ഇത് ശ്രീഹരി സാർ, ഗഫൂർക്ക വിട്ടതാ സ്ഥലം നോക്കാൻ…” കവിതയുടെ ശബ്ദം കേട്ട് മുഖമുയർത്തിയെ സുധി എന്നെ കണ്ട് ഞെട്ടി…
“ഹായ് സുധി…” ഞാൻ കൈ നീട്ടി
“ഹായ്…”
“ഏട്ടാ ഞാൻ വീടും സ്ഥലവും കാണിച്ചു കൊടുത്തിട്ടുണ്ട്, ഇനി നിങ്ങള് സംസാരിക്ക് ഞാൻ ചായ എടുക്കാം…”
അവൾ പോയപ്പോൾ സുധി..
“ശ്രീഹരി, ദയവ് ചെയ്തു പ്രശ്നം ഉണ്ടാക്കരുത്…”
“പൊന്ന് സുധി, അതിന് നമ്മൾ തമ്മിൽ എന്താണ് പ്രശ്നം, താൻ പോയതിന് പിന്നാലെ എൻ്റെ അച്ഛൻ അവിടം വിട്ട് പോയി.. താൻ അറിഞ്ഞോ അറിയില്ല, ഞാൻ മൂപ്പരെ അന്വേഷിച്ചു കാശിക്ക് ഒക്കെ പോയെങ്കിലും കണ്ട് കിട്ടിയില്ല… പിന്നെ മീനാക്ഷിയുടെ കാര്യം, ഗർഭം വീട്ടിൽ അറിഞ്ഞു ഞാൻ കാശിയിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ അവളെയും ലളിതച്ചേച്ചിയെയും നാട് കടത്തി… മീരയ്ക്ക് ഇപ്പോഴും എന്നോട് ഒരു താത്പര്യവും ഇല്ല എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ അവിടെ അങ്ങനെ നിക്കാറില്ല, ഇടക്ക് പോയി വരും… ഇപ്പൊ വാഗമണ്ണിൽ ആണ്, എൻ്റെ അമ്മച്ചൻറെ അതായത് ഇപ്പൊ എൻ്റെ എസ്റ്റേറ്റ് നോക്കുവാണ്…”
“മുരളി സാറിൻ്റെ കാര്യം ഞാൻ അറിഞ്ഞിരുന്നു, പിന്നെ ഞാനും നാട്ടിൽ വരാറില്ല. അച്ഛൻ തീരെ വയ്യാതെ കിടപ്പിലും ആയി..”
കുറച്ച് സമയത്തെ സംസാരത്തിൽ സുധി വീണു. എൻ്റെ കാറ് കണ്ടത് കൊണ്ട് അവന് ഉറപ്പായി വാഗമണ്ണിൽ നിന്ന് ഞാൻ നിന്ന് ഞാൻ കുറെ നേടുന്നുണ്ട് എന്ന്, തറവാട്ടിൽ നിന്നാൽ ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ല എന്ന് കരുതിക്കാണും.…
കവിത ചായയുമായി വന്നപ്പോൾ പിന്നെ സ്ഥലത്തിൻ്റെ കാര്യം സംസാരിച്ചു. ഞാൻ
💬 Comments
View all comments