Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
വന്നേ…” ഉഷ എന്നെ പതുക്കെ വിളിച്ചു. ഞാൻ അകത്തേക്ക് അവരുടെ അടുത്തേക്ക് ചെന്നു, ഉഷ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് കൊണ്ടുപോയി…
“എന്തിനാ മോനേ നീ നിൻ്റെ പൈസ എടുത്ത് അവർക്ക് കൊടുക്കുന്നത്….”
“ പൊന്ന് ഉഷമ്മേ, വെള്ളിയാഴ്ചവരെ ലോഡ് കയറി പോകാതെ ഇരിക്കാൻ ഞാൻ പറഞ്ഞത് അല്ലേ അത്… ഞാൻ കൊച്ചിയിൽ പോയി വരട്ടെ… ഒക്കെ ശരി ആക്കാം…” ഞാൻ ഒരു ചിരിയോടെ പറഞ്ഞു
“നീ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് അല്ലേ…” എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഉഷ ചോദിച്ചു
“അതൊക്കെ ഉണ്ട്… ഇപ്പോ ഞാൻ പുറത്തൊന്ന് കറങ്ങി വരാം…”
ഞാൻ അത്രയും പറഞ്ഞു അവിടെ നിന്ന് പോന്നു…. ബുള്ളറ്റ് എടുത്തു യാമിയെ തേടി അവളുടെ പുൽമേട് ലക്ഷ്യമാക്കി ഇറങ്ങി, തൊടിയിലൂടെ നടക്കുന്ന പോലെ അല്ലല്ലോ… ബുള്ളറ്റ് റോഡ് വഴി കറങ്ങി ആണ് അവിടെ എത്തിയത്…
എന്നെ കാത്ത് യാമി അവിടെ നിൽപ്പുണ്ടായിരുന്നു.. തിരുമേനി പറഞ്ഞത് എല്ലാം കേട്ടപ്പോൾ മുതൽ ഇപ്പോള് അവളെ കാണുന്നത് വരെ ഉണ്ടായിരുന്ന ഭയം അവളെ കണ്ടമാത്രയിൽ ഇല്ലാതായി… അവളുടെ മനംമയക്കുന്ന സർപ്പസൗന്ദര്യം തന്നെ ആയിരുന്നു അതിന് കാരണം.....

‘ ഈശ്വരന്മാരെ, കൺട്രോൾ തരണേ..’ എന്ന് മനസ്സിൽ പ്രാർഥിച്ച് കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
“എവിടെയായിരുന്നു ആളെ കാണാതെ ആയപ്പോൾ ഞാൻ അന്വേഷിച്ചു വരേണ്ടി വരുമെന്ന് കരുതി !…”
“എങ്ങോട്ട് തറവാട്ടിലേക്കോ, എന്നിട്ടെന്തേ വരാഞ്ഞത്…”
“ഇന്നൂടെ കണ്ടില്ലേൽ ഞാൻ ഒരു വരവ് വന്നേനെ..” ഒരുതരം നിഗൂഢമായ ചിരിയോടെ യാമി പറഞ്ഞു.
“അതൊക്കെ പോട്ടെ, എല്ലാം അറിയുന്ന ആൾ അറിഞ്ഞില്ലേ, ഞാൻ
💬 Comments
View all comments