0%

Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]

Author : Jack_Sparrow Read All Parts 153.6K

വരുന്നുണ്ട് ഞാൻ അവളെ ഒന്ന് വട്ടാക്കാൻ പോകുവാ… ആ എന്നിട്ട് കച്ചേരി എവിടെ വച്ചാണ് എന്നാ പറഞ്ഞത്…”

അത് കേട്ട് ആണ് മീര മുറിയിൽ വരുന്നത്…അവളുടെ മുഖം കടന്നാൽ കുത്തിയത് പോലെ വീർത്തു..

“അലക്കാൻ എന്തെങ്കിലും ഉണ്ടോ…” അവൾ ചോദിച്ചു.

“ഒരു മിനിറ്റ്…” ഞാൻ മീരയോട് ആയി പറഞ്ഞു എന്നിട്ട് ഫോണിൽ തുടർന്നു…. “ആ മീരയാണ്…എന്താ അവൾക്ക് കൊടുക്കണോ… ആ…”

“മീരാ ഹർഷ ആണ്… മറ്റന്നാൾ ഒരു കച്ചേരി ഉണ്ടത്രേ…. എന്നെ ക്ഷണിക്കാൻ വിളിച്ചതാ.. നിന്നോട് എന്തോ പറയണമത്രേ…” ഞാൻ മീരയ്ക്ക് നേരെ ഫോൺ നീട്ടി… അവൾ മനസ്സില്ലാ മനസ്സോടെ ഫോൺ വാങ്ങിച്ചു.

“ഹലോ…മീരയാണ് എന്താ…”

അപ്പുറത്ത് മീനാക്ഷി പൊട്ടിച്ചിരിക്കുക ആണ്…

“ചേച്ചി…അത്….ഞാൻ…” പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞ് “എനിക്ക് എൻ്റെ ചേച്ചിയോട് ഒറ്റക്ക് സംസാരിക്കണം… താൻ കഴിക്കാൻ പോകുന്നില്ലേ…”

“ഓ ഞാൻ പോകുവാ…” മീരയെ അവിടെ വിട്ട് ഞാൻ താഴേക്ക് നടന്നു….

…………………………………………………….................................

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ രാജൻ വല്യച്ഛനും സന്ധ്യ വല്ല്യമ്മയും വന്നു…

“ശ്രീഹരി, അരവിന്ദനോട് ഇന്ന് വരാൻ ആണ് പറഞ്ഞത്….”

“ഞാൻ മറന്നിട്ടില്ല വല്യച്ഛ…,കഴിച്ചു കഴിഞ്ഞ്. ഞാൻ മില്ലിലേക്ക് ഇറങ്ങുവാ, ഉച്ചകഴിഞ്ഞ് വന്നേക്കാൻ പറഞ്ഞ മതി….”

“ആ പിന്നെ വേറെ ഒന്നും അല്ല ട്ടോ…. വയസ്സായില്ലേ അതാ ഞാൻ ഇനി മില്ലിലേക്ക് ഇല്ലാ പറഞ്ഞത്…”

“ഓ അതിനെന്താ വല്ല്യച്ഛാ, ബാലൻ കൊച്ചച്ചന് എല്ലാം പെട്ടെന്ന് പഠിപ്പിച്ചു കൊടുത്താൽ മതി…എന്നിട്ട് വല്യച്ഛൻ വിശ്രമിക്കൂ…”

“ഉം…അതേ..”

ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ അവർ രണ്ട് പേരും മുറിയിലേക്ക് പോയി, ഞാൻ അടുക്കളയിലേക്കും…

“മോനെ, നീ ഇന്ന് മില്ലിൽ

💬 Comments

View all comments