Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
തവണ അടുപ്പിച്ച് ഈ അടവ് എടുത്താൽ അവൾക്ക് സംശയം തോന്നും….”
“അപ്പൊ. ഈ പൗർണ്ണമിയുടെ അന്ന് അവളെ നമുക്ക് തളക്കാൻ ആകില്ലേ…”
“അതിലൊരു പ്രശ്നം ഉണ്ട്… നിൻ്റെ അച്ഛൻ ഇതുവരെ തിരിച്ച് എത്തിയില്ലല്ലോ… പ്രശ്നത്തിൽ കണ്ടത് അയാള് മടങ്ങി വരാൻ ഇനിയും സമയം എടുക്കും എന്നാണ്, അതുകൊണ്ട് ഈ പൗർണ്ണമിക്ക് കർമ്മം ചെയ്യാൻ ആകില്ല… നമുക്ക് ഇനിയും സമയം വേണം…”
“പിന്നെ ഞാൻ എന്ത് ചെയ്യും…”
“അടുത്ത തവണ ഇങ്ങനെ പോകട്ടെ… അതുകഴിഞ്ഞ് നീ അവളെ കാണുന്നതിന് മുന്നേ എനിക്ക് ചില കണക്ക് കൂട്ടലുകൾ നടത്താൻ ഉണ്ട്…ഞാൻ പറയാം എന്ത് ചെയ്യണം എന്ന്….”
“ഉം…… പിന്നെ, തിരുമേനി പറഞ്ഞല്ലോ, അവളുടെ മായ കൊണ്ടാണ് എന്നിൽ സ്ത്രീകൾ ആകർഷിക്കപ്പെടുന്നത് എന്ന്… അപ്പോള് അവർ അവളുടെ നിയന്ത്രണത്തിൽ ആണോ…”
“എല്ലാ സ്ത്രീകളും അങ്ങനെ അല്ല. മനസ്സിൽ വിദ്വേഷവും കാമവും ഒരുപോലെ നിറഞ്ഞു നിൽക്കുന്നവരെ മാത്രമേ അവൾക്ക് സ്വാധീനിക്കാൻ കഴിയൂ… വ്യക്തമായി പറഞ്ഞാൽ നിന്നോട് അടങ്ങാത്ത കാമം തോന്നുന്ന എന്നാൽ അത് പ്രകടിപ്പിക്കാൻ പറ്റാത്തവരെ അവൾ ഒരു തള്ള് തള്ളും… അത്രേ ഉള്ളൂ…”
“ആ… തറവാടിൻ്റെ ഉള്ളിലേക്ക് അവൾക്ക് പ്രവേശനം ഇല്ലെന്ന് അങ്ങ് പറഞ്ഞു, അവളുടെ ദൃഷ്ടി തറവാട് മുഴുവൻ ഉണ്ടോ !”
“ഇല്ല. അവൾക്ക് മുകളിലെ നിലയിലേക്ക് കാണാനോ കേൾക്കാനോ ആകില്ല… തറവാടിൻ്റെ കാരണവർക്ക് ആയി മുകളിൽ പ്രത്യേക രക്ഷകൾ ഉണ്ട്… പൂജാ വിധികൾ ചെയ്യാൻ ഉള്ള മുറിയും അവിടെ ആണ്….”
“തിരുമേനി…. അവൾ ആരുടെ എങ്കിലും ശരീരത്തിൽ കയറുമോ !”
“അതും ഇപ്പൊ പറയാൻ ആയിട്ടില്ല. ശ്രീഹരി… ഇന്ന്
💬 Comments
View all comments