Chapter Title : തറവാട്ടിലെ നിധി 19 [Jack Sparrow]
വിഷമം ആയാലോ… പാവം…”
അതോടെ എൻ്റെ സകല കൺട്രോളും പോയി… പക്ഷെ എൻ്റെ ശബ്ദം പുറത്തേക്ക് വരാതെ ഞാൻ പിടിച്ചു നിന്നു… പല്ല് കടിച്ചു കൊണ്ട് മനസ്സിൽ തെറി അഭിഷേകത്തിന് തുടക്കം ഇട്ടു...
‘നായിൻ്റെ മോൾ, അവൾക്ക് അവൻ്റെ വിഷമം ആണ് പ്രശ്നം…. ഇവിടെ ഒരുത്തൻ പട്ടിയെ പോലെ പിന്നാലെ നടക്കുന്നതിന് വില ഇല്ല… കണ്ട തെണ്ടികൾ വന്ന് ഒലിപ്പിക്കുമ്പോൾ അങ്ങ് മയങ്ങിക്കോളും…’
മീര എന്നെ നോക്കി വലിയ എന്തോ നേടി ജയിച്ച ഭാവത്തിൽ ചിരിച്ചു ഇരുന്നു….
അതോടെ എന്തെങ്കിലും പറഞ്ഞു ഇവളെ അടിച്ചു ഇരുത്തിയില്ലേൽ ശരി ആകില്ല എന്ന് എനിക്ക് ഉറപ്പായി…. ഞാൻ മനസ്സിൽ ഉറപ്പിച്ചു
“ ആ എനിക്ക് പക്ഷേ നല്ല താത്പര്യം ഉണ്ട്…. ഒന്നുമില്ലേൽ ആ കൊച്ചിനെ കണ്ടോണ്ട് ഇരിക്കാലോ…...” അത് പറയുമ്പോൾ മീരയുടെ മുഖത്തേക്ക് ഞാൻ പാളി നോക്കി….
അവളുടെ മുഖത്ത് അതുവരെ ഉള്ള വിജയഭവം തെല്ലൊന്ന് മാറി പക്ഷേ തോറ്റ് തരാൻ അവളും തയ്യാറല്ലായിരുന്നു എന്ന് അടുത്ത ഉത്തരത്തോടെ വ്യക്തമായി….
“ആ ശരിയാ നാളെ ആ കുട്ടിയെ കെട്ടേണ്ടത് അല്ലേ, പിന്നെ എന്നോട് ചെയ്തത് പോലെ എന്തേലും വൃത്തികേട് ചെയ്യാൻ നിൽക്കണ്ട ….
ആ ഹരിയേട്ടൻ്റെ അടി കൂടെ വാങ്ങിക്കൂട്ടണ്ട… അയ്യപ്പനെ പോലെ കള്ള് കുടിച്ച് ബോധം ഇല്ലാത്തവരെ തല്ലിതോൽപ്പിക്കുന്ന പോലെ ആകില്ല…”
അവളോട് എന്ത് പറയും എന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…. മുൻപേ ആയിരുന്നേൽ മീനുവിൻ്റെ കേസ് പറഞ്ഞു അപമാനിച്ചു കരയിപ്പിക്കാമായിരുന്നു….
ഇപ്പൊ അങ്ങനെ ചെയ്യാനും മനസ്സ് അനുവദിക്കുന്നില്ല…. പെട്ടെന്ന് ആണ് മീനുവിനെ തന്നെ ഇവിടെയും
💬 Comments
View all comments