Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
ബാലൻ്റെ മുറിയിലേക്ക് പോകാം…’ പക്ഷേ വേണ്ട അതിൽ വലിയ റിസ്ക് ഉണ്ട്… വരുന്നിടത്ത് വച്ച് കാണാം…. ഞാൻ ബുള്ളറ്റ് എടുത്ത് യാമിയെ കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു ഇറങ്ങി…
മില്ലിൽ നിന്ന് ഇറങ്ങി മുന്നോട്ട് കുറച്ച് മുന്നോട്ട് പോകുമ്പോൾ ഞാൻ ആരോ നടന്ന് പോകുന്നത് കണ്ടു… ഒരു സ്ത്രീയാണ് അടുത്ത് എത്തിയപ്പോൾ വണ്ടി നിർത്തി… വണ്ടിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി,മറിയ ആയിരുന്നു അത്…
“എന്ത് പറ്റി എങ്ങോട്ടാ ഈ സമയത്ത്.…” ഞാൻ വണ്ടി നിർത്തി ചോദിച്ചു…
“ഓ ഒന്നുമില്ല സാറേ… ചെറിയൊരു തലവേദന പോലെ, അപ്പൊ പിന്നെ വീട്ടിലോട്ട് പോയേക്കാം എന്ന് കരുതി… ഞാൻ ഉത്തമൻ സാറിനോട് പറഞ്ഞിരുന്നു..”
“ആഹാ എന്നിട്ട് വെയിലത്താണോ തലവേദനയും വച്ച് നടക്കുന്നത് ഇങ്ങോട്ട് കയറിക്കെ ഞാൻ കൊണ്ടാക്കാം…”
“അയ്യോ ആരേലും കണ്ടാൽ… ഞാൻ നടന്ന് പൊക്കോളാം…”
“ഈ കാട്ടുവഴിയിൽ ആര് കാണാനാണ്…. എൻ്റെ സ്റ്റാഫിൻ്റെ ആരോഗ്യം എനിക്ക് പ്രധാനം ആണ്…”
മറിയ മടിച്ച് മടിച്ച് കയറി… ഞാൻ വണ്ടി മുന്നോട്ട് എടുത്തു…
“സാറേ ദേ ആ വഴി അകത്തോട്ട് ആണേ…”
“ഓ എനിക്ക് അറിയാം….”
“മം…മം….ചന്ദ്രികചേച്ചിയും ഖദീജത്തയും പറഞ്ഞിരുന്നു സാറിന് വഴിയൊക്കെ നല്ല നിശ്ചയം ആണ് എന്ന്….”
“ആ ആണുങ്ങൾ ആയാ അങ്ങനെ വേണ്ടേ…”
“പിന്നെ പിന്നേ…. അത് വേണം…”
വഴി രണ്ടാകുമ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു,
“വീട്ടിലെ ഇച്ചായൻ ഉണ്ടാകും.. പുള്ളി കണ്ടാൽ പിന്നെ ചോദ്യവും പറച്ചിലും ആകും…ഇവിടുന്ന് ഞാൻ നടന്നോളം”
“ഓ…ആവട്ടെ…ഇപ്പൊ കൊണ്ട് വിട്ടതിന് പ്രതിഫലം ഒന്നും ഇല്ലേ….” ഞാൻ ചുമ്മാ പറഞ്ഞു
“ഈ
💬 Comments
View all comments