Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
ചുറ്റിക്കാൻ മാത്രമേ പറ്റൂ എന്നത് കൊണ്ട് ഞങ്ങളെ അവൾ ഭയക്കുന്നുമില്ല….. നിൻ്റെ ആത്മാവിനെ മോചിപ്പിക്കൽ ആണ് അവൾക്ക് ഇപ്പോള് പ്രധാനം, അത് കഴിഞ്ഞാൽ ഞങ്ങളെ ആകും ആദ്യം കൊന്ന് തിന്നുന്നത്…..”
“ഉം എനിക്ക് മനസ്സിലായി…”
“ആ നാളെ അവളുടെ ഒന്നോ രണ്ടോ മുടിനാരുകൾ എടുത്തു കൊണ്ട് വരണം അത് നിർബന്ധം ആണ്…അവളറിയാതെ അത് നേടണം….”
“ഉം ശെരി….”
************************************************
പത്തായപുരയുടെ മുകളിലെ ആ മുറിയിൽ ഞാൻ യാമിയേയും കാത്ത് ഇരുന്നു... ചില്ലോടിലൂടെയും ജനലിലൂടെയും മുറിയിലേക്ക് നിലാവെളിച്ചം കടന്ന് വരുന്നുണ്ടായിരുന്നു... ഉള്ളിൽ ചെറിയ പേടി ഉണ്ടെങ്കിലും ഞാൻ പരമാവധി ധൈര്യം സംഭരിച്ചു ഇരുന്നു.... കുറച്ച് സമയത്തെ കാത്തിരിപ്പിന് ഒടുവിൽ വാതിൽക്കൽ പുഞ്ചിരിയോടെ യാമി പ്രത്യക്ഷപ്പെട്ടു... പതിവ് വേഷത്തിൽ നിന്ന് മാറി ഒരു ചുവന്ന സാരിയും അതിന് ചേർന്ന ചുവന്ന കുപ്പിവളകും ആണ് അവൾ ധരിച്ചിരുന്നത്.... ആ വേഷത്തിൽ അവൾ കുറെകൂടി സുന്ദരിയായിരുന്നു…
“കാത്തിരുന്നു മടുത്തോ കൊച്ചബ്ര…”
എന്ന് ചോദിച്ചുകൊണ്ട് യാമി എന്റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്ത് ആ പുഞ്ചിരി കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയ പേടി മാറി. ഞാൻ അവളുടെ കൈ പിടിച്ചു.
“ഇല്ല യാമി... നിന്നെ കാത്തിക്കുന്നത് സുഖമുള്ള ഒരു ഏർപ്പാട് ആണ്…..” ഞാൻ പറഞ്ഞു.
അവൾ എന്റെ കൈയിൽ തന്റെ വിരലുകൾ കോർത്തു.
“ആഹാ… ഈ വേഷം ഞാൻ എൻ്റെ ശ്രീക്ക് വേണ്ടി അണിഞ്ഞതാണ്…. ഇഷ്ടമായോ !!!?”
ഞാൻ അവളെ മുകളിൽ നിന്ന് താഴേക്ക് ഒന്ന് നോക്കി. ചുവന്ന സാരി അവളുടെ ശരീരത്തിൽ മുറുകെ ചുറ്റിയിരുന്നു എങ്കിലും നഗ്നമായ ഇടുപ്പ് വ്യക്തമായി തെളിഞ്ഞു
💬 Comments
View all comments