Chapter Title : തട്ടത്തിൻ മറയത്ത് 2 [കലാകാരൻ]
ഒരു പ്രത്യേക ഇഷ്ടം കാണിക്കുന്നത് പിള്ളേര് നേരത്തെ തന്നെ ഒരു സംശയം ഉണ്ടാക്കിയിരുന്നു..
ടീച്ചർ വന്നതിനുശേഷം വേറെ ആരെങ്കിലും ഒരാൾ താമസിച്ചു വന്നാൽ പോലും ടീച്ചർ അവരെ വായിൽ വരുന്നതെല്ലാം പറയുമായിരുന്നു എന്നാൽ ഇവനോട് മാത്രം ഒന്നും പറയില്ലായിരുന്നു...
അവൻ ഒന്നും മിണ്ടാതെ തന്റെ വീട്ടിലേക്ക് പോയിരുന്നു..
ക്ലാസിൽ ഉണ്ടായിരുന്നവരെല്ലാം അവനെ കണ്ണുകൊണ്ട് അവന്റെ സീറ്റിലേക്ക് ഇരുത്തി..
' എന്താണ് മോനേ നീ ടീച്ചറിനെ വളച്ചല്ലേ ' അഖിൽ അവനോട് ചോദിച്ചു..
' ഒന്ന് പോടാ എനിക്കറിയാൻ പാടില്ല എന്താണ് ടീച്ചർ ഇങ്ങനെയെന്ന് 'ജാസി കൈയൊഴിഞ്ഞു..
അങ്ങനെ ദേവിക ടീച്ചർ ക്ലാസ്സ് തുടർന്ന്...
സമയം 10 മണിയായി കാണും.. ആമിനയുടെ ഫോണിലേക്ക് ഒരു കോൾ വരുന്നു. അടുക്കളയിൽ പണിയിലായിരുന്ന ആമിന വേഗം ഹാളിലേക്ക് വന്നു തന്നെ ഫോൺ സ്ക്രീനിലേക്ക് നോക്കി.. വിഷ്ണു ഓട്ടോ എന്ന് സേവ് ആക്കി ഇട്ടിരിക്കണ ഒരു നമ്പർ ആയിരുന്നു.. അവൾ വേഗം തന്നെ ആ ഫോൺ കാൾ എടുത്തു...
'ഹലോ ' ആമിന കാൾ എടുത്തുകൊണ്ടു പറഞ്ഞു...
'1 മണിക്കൂർ കൊണ്ട് ഞാൻ അവിടെ എത്തും റെഡി ആയിട്ട് ഇറങ്ങിക്കോ. ഫർദ്ധ ഇടാൻ മറക്കല്ലേ..'മറു തലക്കൽ നിന്ന് പറഞ്ഞു..
'ഇന്ന് തന്നെ വേണോ ' ആമിന ചോദിച്ചു...
'ആരാ ആമിന..'സംസാരം കേട്ട് അങ്ങോട്ട് വന്ന സീനത്തു ചോദിച്ചു...
'അത് എന്റെ കൂട്ടുകാരി അഞ്ചു ആണ്.. കുറെ ആയില്ലേ കണ്ടിട്ട് അപ്പോൾ ടൗണിൽ ഒന്ന് വരാമോ എന്ന്.. ഒന്ന് കറങ്ങാൻ ' ആമിന പറഞ്ഞു..
'ആഹാ അത് നല്ലകാര്യം ആണല്ലോ കുറേ നാളായി വീട്ടിൽ
💬 Comments
View all comments