Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]
നിന്നും വിളികേട്ടു .
കണ്ണ് തുടച്ചുകൊണ്ട് ഞാൻ ബാത്റൂമിൽ നിന്നും പുറത്തേക്ക് വന്നു.
“എന്തെ കണ്ണ് നനഞ്ഞിരിക്കുന്നത്..” അടുക്കളയിലേക്ക് നടക്കുമ്പോ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതല്ല.
“എന്തോ പൊടി കയറിയതാ, മുഖം കഴുകിയപ്പോ ശരിയായി”
ചോറ് അടുപ്പിൽ വെച്ച് ഇച്ചിരി നേരം ഞാൻ ബെഡിൽ വന്നിരുന്നപ്പോൾ..
“വൈഗ കുക്കർ കുറെ നേരമായി...” ഞാനതു ഓഫ് ചെയ്തു വരുമ്പോളും ദാസ് ടീവി കാണുകയയിരുന്നു.
അന്ന് രാത്രി മിഥുന് ഞാനോ, എനിക്ക് അവനോ ഒരു കൊളോ ..മെസ്സേജോ...ചെയ്യാൻ തോന്നിയില്ല.
മനസ് നിറയെ, ഇത് തുടരണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു. അടുത്ത രണ്ടു ദിവസവും സാധാരണ പോലെ കടന്നു പോയി. എനിക്ക് എന്തോ മിഥുനെ വിളിക്കണം എന്നുണ്ടെങ്കിലും മനസ് വീണ്ടും തളരുന്നപോലെ…
ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് ടീവി റിമോട്ട് ഞെക്കി കൊണ്ടിരുന്നപ്പോൾ. കാളിംഗ് ബെൽ അടിച്ചു. നല്ല ചൂടുള്ള സമയം ആയിരുന്നു. ഞാൻ വാതിൽ തുറന്നു കൊണ്ട് നോക്കുമ്പോ മിഥുൻ ആയിരുന്നു. എന്തെ എന്നെ വിളിച്ചില്ല എന്ന് രണ്ടു മൂന്നാവർത്തി ഞാൻ മനസ്സിൽ അവനോടു ചോദിച്ചു.
“വൈഗ..”
“മിഥുൻ..” എനിക്ക് ആ നിമിഷം വാക്കുകൾ ഒന്നും കിട്ടിയില്ല. ഞാൻ വാതിൽക്കൽ വെച്ചുതന്നെ മിഥുനെ കെട്ടിപിടിച്ചു. മിഥുൻ എന്റെ മുഖം കൈകൊണ്ട് ഉയർത്തിപിടിച്ചു ചോദിച്ചു.
“ദേഷ്യമാണോ...”
“ഇല്ല...മിഥുൻ...ഒരിക്കലുമില്ല...”
“പിന്നെന്തേ അതുകഴിഞ്ഞു എന്നെ തിരിച്ചു വിളിച്ചില്ല..”
“അത്...അത്...എനിക്കതിനു കഴിഞ്ഞില്ല. നിനക്ക് വിളിച്ചൂടായിരുന്നോ..”
“അന്ന് എന്റെ അവസ്ഥ ഞാൻ പറഞ്ഞതല്ലേ… അവരെ പറഞ്ഞു മനസിലാക്കാൻ ഒത്തിരി ബുദ്ധിമുട്ടി.”
“എങ്ങനെ..എന്ത് പറഞ്ഞു.”
“മനസിന് ഇണങ്ങിയ ഒരാളെ കണ്ടെത്തി, പക്ഷെ ഇപ്പൊ അയാളെ കുറിച്ച് ഒന്നും ചോദിക്കരുത്
💬 Comments
View all comments