0%

Chapter Title : The Hole 4 [Jarvis]

Author : Jarvis Read All Parts 44889

ഭാഗം 4

രമേശൻ ഇരുളിലേക്ക് നടന്നു…

കുറച്ചു നടന്നു അവൻ പിന്നിലേക്ക് നോക്കി. വീടും ഞാനും തമ്മിൽ അകലം നോക്കി കൊണ്ട് അവൻ കൈയിൽ ഉള്ള മൊബൈലിൽ കടയിൽ നിന്നും വരുന്ന വഴിക്ക് വാങ്ങിച്ച പുതിയ സിം ഇട്ടു.

അവൻ റേഞ്ച് വന്നതിന് ശേഷം ഒരു നമ്പർ ഡയൽ ചെയ്തു….

*******

ഗ്രാമത്തിൻ്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ബംഗ്ലാവ്. റസിയ മനസിൽ. വീടിനുള്ളിൽ മെയിൻ റൂമിൽ കൂർക്കം വലിച്ചു ഉറങ്ങുകയാണ് അഹമ്മദ്. തൊട്ട് അടുത്തായി പ്രിയധമ്മ ഫാത്തിമ.

60 വയസുകാരനായ അഹമ്മദ് ആ ഗ്രാമത്തിലെ ഒരു പണക്കാരനായിരുന്നു.

അഹ്മദിൻ്റെ കഥ ഒരു മുത്തശ്ശിക്കഥ പോലെയായിരുന്നു.

ചന്തയിൽ കൂലി പണിയുമായി നടന്ന അഹമദ് ഒരു ദിവസം ബോംബെയ്ക്ക് വണ്ടി കയറി. ആറു മാസങ്ങൾക്ക് ശേഷം തിരിച്ചു വന്ന അഹമദ് കോടീശ്വരനായിരുന്നു.

ഗ്രാമത്തിൽ അതിനെ പറ്റി പല കഥകളും ഉണ്ടായിരുന്നു. അതിൽ ബാങ്ക് കൊള്ളയും മയക്കുമരുന്നു കടത്തും അധോലോകവും എല്ലാം കടന്നു വന്നു.

എന്നൽ ഒരിക്കൽ തന്നെ പുച്ഛിച്ചു തള്ളിയവർ ഇന്നു തന്നെ ബഹുമാനിക്കുന്നു എന്ന ചിന്ത ഉറക്കത്തിൽ പോലും അയാളുടെ മുഖത്ത് ഒരു ചിരി പടർത്തി.

അയാളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രമേശൻ്റെ കട പുട്ടിക്കുക. പണ്ടു രമേശൻ്റെ അച്ഛൻ മാധവനും അഹമ്മദും ഒരു ഉത്സവത്തിന് അടിയുണ്ടാക്കിയിട്ടുണ്ട്. നാട്ടുകാരുടെ മുന്നിൽ വെച്ച് അഹമ്മദിനെ തല്ലിയ ആ പക ഇന്നും അയാളുടെ മനസിൽ ഉണ്ട്.

താൻ കോടീശ്വരൻ ആയി വന്നപ്പോഴേക്കും മാധവൻ പോയിരുന്നു. പിന്നെ അയാളുടെ മകൻ രമേശനോടായി അയാളുടെ ദേഷ്യം..

അവൻ്റെ കടയുടെ മുന്നിൽ തന്നെ സൂപ്പർമാർക്കറ്റ് തുടങ്ങിയതും എല്ലാം ആ പകയുടെ ഒരു ഭാഗം മാത്രം.

ഇനി അടുത്ത ലക്ഷ്യം രമേശൻ്റെ ആ കട ആയിരുന്നു.

റസിയ മനസിൽ വീട്ടിൽ അന്നു രാത്രി അഹമ്ദും ഫാത്തിമയും ഇളയമകൻ നൗഫലും എല്ലാം ഉറക്കം

💬 Comments

View all comments