Chapter Title : The Hole 4 [Jarvis]
ടീനയെ പിടിച്ചു ഒരു മൂലയിലേക്ക് നിർത്തി.
“വിട് ഡാ.” അവൾ കുതറി..
വിവേക് ഗ്ലാസ് ബോക്സിന് മുന്നിൽ വന്നു നിന്നു.
“എന്തായി നിൻ്റെ തീരുമാനം.” അവൻ ചോദിച്ചു.
“നിങ്ങൾ എന്തൊക്കെയാ പറയുന്നത്. ഞാൻ നിങ്ങളുടെ ബെഞ്ചമിൻ അല്ല.” രമേശൻ്റെ മറുപടി കേട്ടു വിവേക് ദേഷ്യം കൊണ്ട് നിന്നു വിറച്ചു.
അവൻ കൈ കൊണ്ട് ഒരു ആംഗ്യം കാട്ടി. ഗാർഡ്സിൽ നിന്നും ഒരുത്തൻ വന്നു ഗ്ലാസ് ബോക്സിലെ ഡോർ തുറന്നു. കാര്യം പന്തിയല്ല എന്നു മനസിലായ രമേശൻ ആ ബോക്സിൻ്റെ ഒരു മൂലയിലേക്ക് നീങ്ങി.
എന്നൽ ആ ഗാർഡ് വന്നു അവനെ തൂക്കി എടുത്തു പുറത്തേക്ക് ഇട്ടു. പുറത്ത് വീണ അവനെ രണ്ടുപേർ ഇടത്തും വലതും ആയി പിടിച്ചു. അവനെ മുട്ടുകുത്തി വിവേകിനു മുന്നിൽ ഇരുത്തി.
“എടാ നന്ദി ഇല്ലാത്ത നായേ” എന്നു പറഞ്ഞു കൊണ്ട് വിവേക് മുഷ്ടി ചുരുട്ടി അവൻ്റെ കരണത്ത് ഒന്നു പൊട്ടിച്ചു.
ഒരു നിമിഷം രമേശൻ്റെ മുന്നിൽ നക്ഷത്രങ്ങൾ തെളിഞ്ഞു. ചോര അവൻ്റെ വായിൽ നിന്നും ഒഴുകി.
“അവനെ വിടു വിവേക് അവന് ഒന്നും അറിയില്ല.” ടീന കുതറി കൊണ്ട് പറഞ്ഞു.
വിവേക് അവൾ പറയുന്നത് ശ്രദ്ധിക്കാതെ വീണ്ടും അവൻ്റെ കരണത്ത് വീണ്ടും അടിച്ചു. ആ അടിയിൽ അവൻ്റെ പകുതി ബോധം പോയി.
വിവേക് തകർന്ന അവൻ്റെ മുഖം പിടിച്ചു ചോദിച്ചു.
“ഞാൻ അവസാനമായി ചോദിക്കുന്നു, നിനക്ക് ആ പ്രോജക്ട് വീണ്ടും ചെയ്യാൻ പറ്റുമോ.”
“ഞാൻ ബെഞ്ചമിൻ അല്ല.” തളർന്ന സ്വരത്തിൽ ചോര ഒലിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു.
അതും കൂടി കേട്ടതോടെ വിവേകിൻ്റെ സകല നിയന്ത്രണവും പോയി. അവൻ പിന്നിൽ നിന്നും ഒരു ഗൺ എടുത്തു അവന് നേരെ ചൂണ്ടി.
കാര്യങ്ങൽ കൈ വിട്ടു തുടങ്ങി എന്നു മനസിലായ ടീന തന്നെ പിടിച്ചു നിന്നവരെ തള്ളി മാറ്റി വിവേകിൻ്റെ
💬 Comments
View all comments