Chapter Title : The Hole 4 [Jarvis]
ആണെങ്കിൽ കമ്പ്യൂട്ടറും ഫോണും അതാണ് അവൻ്റെ ലോകം.
ബിസിനസ് കാര്യത്തിൽ അവൾ കാണിക്കുന്ന ഉത്സാഹം. കല്യാണം കഴിഞ്ഞിട്ടും ഒരു കുട്ടി ആയിട്ടും അവൾ ബിസിനസ് കാര്യങ്ങളിൽ വളരെ ഉഴപ്പിയിട്ടില്ല. എന്നൽ ഇന്നു രാവിലെ മുതൽ അവളുടെ മുഖത്തെ ഭയവും ടെൻഷനും അഹമദ് ശ്രദ്ധിച്ചു.
ഓഫീസിൽ പോകാൻ തിടുക്കം കാണിക്കുന്ന അവളെ ഇന്നു ഒരുപാട് നിർബന്ധിച്ചാണ് കൊണ്ട് വന്നത്.
ഓഫീസിൽ എത്തിയാൽ ഫയൽ നോക്കി മാനേജരെ ചീത്ത പറയുന്ന അവൾ ഇന്നു ടെൻഷൻ അടിച്ചു ഒന്നും മിണ്ടാതെ ഇടക്കു ഫോൺ നോക്കി കുറച്ചു നേരം മാറി നിന്നു ആരെയോ ഫോൺ ചെയ്തു ഇരിക്കുന്നു.
എന്താണ് പ്രശ്നം എന്ന് അറിയാൻ അഹമദ് അവളുടെ അടുത്തേക്ക് ചെന്നു. പ്രശ്നം ചോദിച്ചപ്പോ ഒന്നുമില്ല എന്ന് അവൾ കള്ളം പറഞ്ഞു.
ഉപ്പ തന്നോട് യാത്ര പറഞ്ഞു പോയതെന്നും അവൾ ശ്രദ്ധിച്ചില്ല. അവളുടെ മുഴുവൻ ശ്രദ്ധ ഫോണിൽ ആയിരുന്നു. ഇത്ര നേരമായിട്ടും ആ നമ്പർ സ്വിച്ച് ഓഫ് തന്നെ.
രാത്രി ഉറങ്ങാത്ത ക്ഷീണം അവൾ പതിയെ ഒന്നു മയങ്ങി…..
പെട്ടെന്ന് ഫോൺ ശബ്ദം അവൾ ഞെട്ടി എഴുന്നേറ്റു. ഫോണിലെ പത്തക നമ്പറിലേക്ക് നോക്കി അതേ നമ്പർ. നൂറു തവണ എങ്കിലും ഡയൽ ചെയ്ത നമ്പർ അവൾക്ക് കാണാപാഠം ആയിരുന്നു.
അവൾ വേഗം ഫോൺ എടുത്തു.
“ഹലോ റസിയ കുട്ടി സുഖം ആണോ ?.”
ഇന്നലത്തെ അതേ ശബ്ദം.
“നിങ്ങള് ആരാ നിങ്ങൾക്ക് എന്താ വേണ്ടത്. പ്ലീസ് ആ വീഡിയോ ഡിലീറ്റ് ചെയ്യണം. എൻ്റെ ജീവിതം നശിപ്പിക്കരുത്. ഞാൻ നിങ്ങൾക്ക് എന്തു വേണമെങ്കിലും തരാം.”
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
“റസിയ ഞാൻ ആരാ എന്നൊക്കെ പിന്നെ പറയാം. പിന്നെ എനിക്ക് ഇപ്പൊ എന്താ വേണ്ടത് എന്ന്. എന്തും തരാം എന്ന ചോദിച്ച സ്ഥിതിക്ക് എനിക്ക് ഇപ്പൊ ഒരു അഞ്ചു ലക്ഷം വേണം.”
💬 Comments
View all comments