0%

Chapter Title : The Hole 6 [Jarvis]

Author : Jarvis Read All Parts 34.7K

യഥാർത്ഥ രമേശൻ എഴുതിയ ഡയറിയിലെ കാര്യങ്ങൾ ആലോചിച്ചു.

ഒരിക്കൽ ഷേർളി രമേശനെ തൻ്റെ കിടപ്പറയിലേക്ക് ക്ഷണിച്ച കാര്യവും രമേശൻ എതിർത്ത കാര്യവും.

“അവൻ എന്തൊരു പൊട്ടനാ” രമേശൻ മനസിൽ പറഞ്ഞു.

“എന്താ ഏട്ടാ ആലോചിച്ചു നിൽക്കുന്നത് ?” വേലു ചോദിച്ചു.

“ഒന്നുമില്ല ടാ, ഞാൻ ഒന്നു അവിടെ വരെ പോയിട്ടു വരാം.” രമേശൻ ബൈക്ക് സ്റ്റാർട്ടാക്കി നേരെ അച്ചായൻ്റെ വീട്ടിലേക്ക്…..

**************

മറ്റൊരു ലോകം……..

രമേശൻ ആകെ ആളുമാറി.

ടീന പറഞ്ഞത് അനുസരിച്ചു ബെഞ്ചമിൻ്റെ വേഷത്തിലാണ് രമേശൻ ഇപ്പൊ. ഷർട്ടും ജീൻസും അതിനു മുകളിൽ വെള്ള കൊട്ടും ഒരു കണ്ണടയും.

ടീനയും സണ്ണിയും മെഷീൻ റെഡിയാകുന്ന തിരക്കിലാണ്. രമേശൻ അവരുടെ നിരദേശപ്രകാരം അവർ പറയുന്ന ചെറിയ കാര്യങ്ങൾ ചെയ്യുന്നു.

വിവേകിൻ്റെ സെക്യൂരിറ്റി ക്യാമറകൾ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ട് അവർ ശ്രദ്ധിച്ചാണ് കാര്യങ്ങള് ചെയ്യുന്നത്.

അന്നു രാത്രി രമേശൻ റൂമിൽ ഉറക്കം വരാതെ കിടക്കുകയാണ്. മനസിൽ തൻ്റെ കുടുംബം മാത്രമായിരുന്നു. ആലോചിച്ചിട്ട് അവന് ഉറക്കം വന്നില്ല. രമേശൻ്റെ റൂമിനു അടുത്ത് തന്നെയായിരുന്നു ടീനയുടെയും സണ്ണിയുടെയും റൂമുകൾ.

രമേശൻ റൂമിനു പുറത്തിറങ്ങി. അവൻ വെറുതെ റൂമിനു മുന്നിലൂടെ നടന്നു. ടീനയോട് സംസാരിച്ചു ഇരിക്കമെന്നു കരുതി അവൻ അവളുടെ റൂമിനു വാതിൽ തട്ടി. വാതിൽ തുറന്നു. അകത്തു അവൾ ഉണ്ടായിരുന്നില്ല.

രമേശൻ അടുത്തുള്ള സണ്ണിയുടെ റൂമിൽ നിന്നും ചില ശബ്ദങ്ങൾ കേട്ടു.

അവൻ സണ്ണിയുടെ റൂമിന് മുന്നിൽ ചെന്നു. അവന് എന്തൊക്കെയോ സംശയം തോന്നി.

അവൻ കീ ഹോളിലൂടെ അകത്തേക്ക് നോക്കിയതും അവൻ ഞെട്ടി.

(തുടരും)

💬 Comments

View all comments