Chapter Title : The Hole 9 [Jarvis]
ഭാഗത്തേക്ക് നോക്കി.
പെട്ടെന്ന് പിന്നിൽ നിന്നും അതി ശക്തമായ ഒരു ചവിട്ട് കൊണ്ട് അവൻ ആ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു വീണു.
രമേശൻ വീണത്തിലും ഊക്കോടെയാണ് ഭാർഗവൻ വീണത്.
ചെടികളിലെ മുള്ളുകൾ അവൻ്റെ ശരീരത്തിൽ തറച്ചു കയറി. അവിടെ കിടന്ന ഒരു പൊട്ടിയ കുപ്പി കഷ്ണം അവൻ്റെ തുടയിൽ കയറി.
അവിടെ നിന്നും ഒരുവിധം അവൻ പിണഞ്ഞു എഴുന്നേറ്റു. അപ്പൊ രുദ്ര ഭാവത്തിൽ നിൽക്കുന്ന രമേശൻ.
ഭാർഗവൻ ആ ചില്ലു കഷണം ഊരിയെടുത്തു.
പിന്നെ രമേശന് നേരെ തിരിഞ്ഞു. പിന്നെ പൊരിഞ്ഞ അടിയായിരുന്നു.
അതികായനായ ഭാർഗവനും പാവത്തനായ രമേശനും.
രമേശനായിരുന്നു ആക്രമണത്തിൽ മുന്നിട്ടു നിന്നത്. ഭാർഗവന് പിടിച്ചു നിൽക്കാൻ പറ്റിയില്ല. അവനിൽ അയാള് അഭാസിയെ കണ്ടു.
ഇത്ര നാളും താൻ നേരിട്ട ആളുകളിൽ വെച്ചു കരുതനാണ് ഇയാളെന്ന് അറിഞ്ഞ നിമിഷം.
രമേശൻ്റെ മുഷ്ടി ചുരുട്ടി ഉള്ള അടി അവൻ്റെ മുഖത്ത് വീണു.
പകുതി ബോധത്തിൽ രാമപ്പനും ബാബുവും തങ്ങളുടെ ആശാൻ തോൽക്കുന്നത് കണ്ടു.
എന്നൽ ഭാരഗവൻ തോൽക്കാൻ മടിച്ചു. അയാള് അരയിൽ നിന്നും ഒരു കത്തി വലിച്ചൂരാൻ തുടങ്ങിയതും രമേശൻ അയാളെ ചാടി ചവിട്ടി.
ഭാർഗവൻ തെറിച്ച് ജീപ്പിൻ്റെ ബോണറ്റിൽ തല ഇടിച്ചു വീണു.
അയാള് നിശ്ചലമായി.
ഇതു കണ്ട ബാബുവും രാമപ്പനും എഴുന്നേറ്റു. ബാബു അരയിൽ നിന്നും ഒരു കത്തി എടുത്തു രമേശനെ കുത്താൻ ഒരുങ്ങി. രമേശൻ കൈ കൊണ്ട് തടഞ്ഞു. എന്നൽ കൈ ചെറുതായി മുറിഞ്ഞു. ബാബു വീണ്ടും ആക്രമണം തുടർന്നു.
ഭാരഗവൻ്റെ അടുത്ത് ചെന്ന രാമപ്പൻ കാണുന്നത് ബോധം കെട്ട് ചോരയിൽ കുളിച്ചു കിടക്കുന്ന
💬 Comments
View all comments