Chapter Title : The Shadows 14 [വിനു വിനീഷ്]
എന്തിന്റെയാണെന്ന് അറിയോ?" ജയിലിന്റെ വാതിൽതുറന്ന് രഞ്ജൻ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ല സർ." വാർഡൻ തലകുനിച്ചുനിന്നു.
"കള്ളം പറയരുത്. " അരിശംമൂത്ത രഞ്ജന്റെ വാക്കുകൾക്ക് ശൗര്യം കൂടി.
"ഇല്ല സർ. എനിക്ക് അറിയില്ല." വാർഡൻ തറപ്പിച്ചു പറഞ്ഞു.
"ചോദിക്കേണ്ട രീതിയിൽ ചോദിച്ചാലെ നീയൊക്കെ സത്യം പറയൂ. അതെനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല."
സെല്ലിൽ നിന്നും പുറത്തേക്കിറങ്ങി രഞ്ജൻ വനിതാകോൺസ്റ്റബിൾ സുഷമയെകണ്ട് ചോദിക്കേണ്ടരീതിയെക്കുറിച്ചു പറഞ്ഞുകൊടുത്തു. സുഷമയും മറ്റുരണ്ടു വനിതാപോലീസുകാരും ചേർന്ന് വാർഡൻ കിടക്കുന്ന സെല്ലിലേക്ക് നടന്നു.
××××××××××××
ഇന്ദിരാവിമൻസ് ഹോസ്റ്റലിൽ പരിശോധനക്ക് എത്തിയ അനസ് നിരശോയോടെ ഹോസ്റ്റലിന്റെ പടികൾ ഇറങ്ങി. നീനയുടെ റൂമിലും വാർഡന്റെ മുറിയിലും, ഓഫീസിലും അനസും കൂട്ടരും മിന്നൽ പരിശോധന നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
"ഈ 50 കോടിയുടെ ഡയമണ്ട്‌സ് അവൾ എവിടെകൊണ്ടുപോയി ഒളിപ്പിച്ചുവച്ചിരിക്കുന്നു.?" അനസ് സ്വയം ചോദിച്ചു. ശേഷം ഫോണെടുത്ത് രഞ്ജനെ വിളിച്ചു.
"സർ, ഒരു രക്ഷയുമില്ല. ഹോസ്റ്റാലിലോ അവളുടെ കൂട്ടുകരികൾക്കോ ഒന്നുമറിയില്ല." നിരാശയോടെ അനസ് പറഞ്ഞു.
"വാർഡന്റെ ഓഫീസിൽ സെർച്ച് ചെയ്‌തോ?" രഞ്ജൻ ചോദിച്ചു.
"ഉവ്വ് സർ, കുറച്ചു ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടെന്നല്ലാതെ മറ്റൊന്നുമില്ല." അനസ് ജീപ്പിനടുത്തേക്ക് നടന്നു.
"എവിടെയോ എന്തോ പിഴവ് സംഭവിച്ചിരിക്കുന്നു അനസ്. അല്ലാതെ ആ ഡയമണ്ട്സ് എങ്ങും പോകില്ല."
"നോ വേ സർ. "
"ഇറ്റ്സ് ഓക്കെ, യൂ കം ബാക്ക്. ആൻഡ് ബ്രിങ് ദ സ്റ്റേറ്റ്മെന്റ്. ക്രിസ്റ്റീഫർ വരുന്ന ഫ്‌ളൈറ്റ് അരമണിക്കൂർ ലേറ്റാണ്. 6.15 ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തണം."
"സർ, വീ ആർ ഓൺ ദ വേ."
"മ്, ഓക്കെ." രഞ്ജൻ ഫോൺ കട്ട് ചെയ്തയുടനെ അനസും കൂട്ടരും
💬 Comments
View all comments