0%

Chapter Title : The Shadows 15 [വിനു വിനീഷ്]

Author : Kambikathakal Read All Parts 296

മർഡർ കേസുമായിബന്ധപ്പെട്ട് മിസ്റ്റർ ക്രിസ്റ്റീഫറെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടാണിത്." രഞ്ജൻ കൈയിലുള്ള രേഖ അയാൾക്കു കൈമാറി.

വാറണ്ട് വായിച്ചുനോക്കിയ ശേഷം അയാൾ ക്രിസ്റ്റീഫറുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.

"ഓക്കെ, ലെറ്റ്സ് ഗൊ." പുഞ്ചിരി പൊഴിച്ചുകൊണ്ട് ക്രിസ്റ്റീഫർ പറഞ്ഞു.

"അനസ്." രഞ്ജൻ പിന്നിലേക്ക് തിരിഞ്ഞുനോക്കികൊണ്ട് അനസിനെ വിളിച്ചു. മുൻപിലേക്ക് കടന്നുവന്ന അനസ് ക്രിസ്റ്റീഫറുടെ വീൽചെയറിൽ പിടിയുറപ്പിച്ച് മുന്നോട്ട് ചലിച്ചു.

രണ്ടുവണ്ടികളിലായി അവർ നേരെ പോയത് ഐജിയുടെ ഓഫീസിലേക്കായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക മുറിയിലേക്ക് അയാളെ അവർ കൂട്ടിക്കൊണ്ടുപോയി.

"നവംബർ 14 ബുധനാഴ്ച്ച നിങ്ങൾ എവിടെയായിരുന്നു.?" അരണ്ടവെളിച്ചത്തിൽ രഞ്ജൻ ചോദിച്ചപ്പോൾ ക്രിസ്റ്റീഫർ അയാളുടെ മുഖത്തേക്ക് നോക്കി.

"യു എ ഇ."

"15നും നിങ്ങൾ യു എ ഇയിൽ ആയിരുന്നോ?"

"അതെ."

"നീനയെ കൊല്ലാൻ നിങ്ങൾ തീരുമാനിച്ചത് എപ്പോഴായിരുന്നു.?

"ഞാനരേയും കൊന്നിട്ടില്ല ഓഫീസർ." അയാൾ ചുറ്റുഭാഗവും നോക്കിക്കൊണ്ട് പറഞ്ഞു.

"ഹാ, ഹഹഹ... അതുഞങ്ങൾക്കും അറിയാം കൊന്നിട്ടില്ലന്ന്. കൊല്ലിച്ചതല്ലേ ക്രിസ്റ്റീഫർ മ്..? അനസ്, പ്ലെ ദ വീഡിയോ." രഞ്ജൻ അയാളുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് അനസിനോട് പറഞ്ഞു.

അനസ് പ്രോജെക്ടറിൽ ലൂക്കാഫ്രാൻസിസ്ന്റെയും, ലെനജോസിന്റെയും, വാർഡന്റെയും മൊഴികൾ റെക്കോർഡ്ചെയ്ത വീഡിയോ ക്രിസ്റ്റീഫർക്ക് കാണിച്ചുകൊടുത്തു.

"ഇനി നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമെങ്കിൽ നിഷേധിക്കാം. രാത്രിയെ പകലാക്കുന്ന കൊടികെട്ടിയ വക്കീലന്മാർ നാളെ നിങ്ങൾക്ക് വേണ്ടി ഹാജരാകുമായിരിക്കും. പക്ഷെ നിയമത്തിന്റെ ഭാഗത്തുനിന്നും ഒരാനുകൂല്യവും ലഭിക്കില്ല. കാരണം ഈ കേസന്വേഷണം നടത്തിയത് ഞാനാണ്. എല്ലാപഴുതുകളും ഭദ്രമായി അടച്ചിട്ടുണ്ട്." രഞ്ജൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.

"ഹഹഹ, മിസ്റ്റർ ഓഫീസർ, ഈ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ തന്നെയാണ്, ഞാൻ പറഞ്ഞിട്ടാണ് നീനയെ കൊലപ്പെടുത്തിയത്.

💬 Comments

View all comments