0%

Chapter Title : The Shadows 5 [വിനു വിനീഷ്]

Author : Kambikathakal Read All Parts 225

ഫിലിപ്പ് തന്റെ ഇടതുഭാഗത്തിരിക്കുന്ന അനസിനെ നോക്കി പറഞ്ഞു.

"സർ." അനസ് തന്റെ മടിയിൽ വച്ചിരിക്കുന്ന ബാഗ് മേശപ്പുറത്തേക്കുവച്ചുകൊണ്ട് തുറന്നു. ഹോസ്റ്റലിൽനിന്നും കിട്ടിയ നീനയുടെ ചെരുപ്പടങ്ങിയ കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു.

"സർ, അവിചാരിതമായി കിട്ടിയ തെളിവുകളാണിത്."

"ഇതെന്താടോ?" നെറ്റി ചുളിച്ചുകൊണ്ട് ഐജി ചോദിച്ചു.

"നീനയുടെ ചെരുപ്പാണ് സർ. അനസ്, മ്.." രഞ്ജൻ അനസിനെനോക്കി ഒന്നുമൂളി.

അനസ് കവർതുറന്ന് നീനയുടെ ചെരുപ്പ് പുറത്തേക്കെടുത്തു ശേഷം രഞ്ജൻ അതിന്റെ ഹീൽഭാഗം കൈകൊണ്ട് ഇളക്കിമാറ്റി. ഐജി ആകാംഷയോടെ നോക്കി.

ചെരുപ്പിന്റെ അടിഭാഗത്തെ രഹസ്യ അറയുടെയുള്ളിൽനിന്നും രണ്ട് താക്കോലെടുത്ത് ഐജിയെ കാണിച്ചുകൊടുത്തു.

"സർ, ആദ്യം പറഞ്ഞ സംശയമാണ് ശരി. അവളെ ആരോ നിർബന്ധിച്ചു. അവൾ ആത്മഹത്യ ചെയ്തു. അല്ലങ്കിൽ ആത്മഹത്യ പോലെയുള്ള കൊലപാതകം. അതിനുള്ള തെളിവുകളാണിത്. 1, ഈ രണ്ട് താക്കോൽ. 2, രഹസ്യമാക്കിവച്ച സിംകാർഡുകൾ. 3, ഹോസ്റ്റൽമെസ്സിലെ പാചകക്കാരി വത്സല രണ്ടാമത് തന്ന മൊഴി. അതിൽ പറയുന്നത് രണ്ടു കസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പോലെ കിടന്നിരുന്നുയെന്ന്. അതിനർത്ഥം ഒരാൾ കൂടെ അന്നുരാത്രി അവിടെ ഉണ്ടായിരുന്നു എന്നല്ലേ? സർ നമുക്കുപറ്റിയ ഒരു വീഴ്ച്ച ആദ്യമേ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തി. കൂടുതൽ തെളിവുകൾ അന്വേഷിച്ചില്ല. കണ്ടെത്തിയില്ല. പിന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുകൂലമായിരുന്നല്ലോ. നിരാശയോടെ രഞ്ജൻ പറഞ്ഞു.

"ദൻ, വാട്ട് നെക്സ്റ്റ്." ഐജി ചോദിച്ചു.

"എനിക്ക് ആ റിപ്പോർട്ടിൽ സംശയമുണ്ട് സർ. എന്തെങ്കിലും അല്ലങ്കിൽ ഏതെങ്കിലുംതരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.

ഇനിയിപ്പൊ നമുക്ക് കണ്ടെത്താനുള്ളത് 3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.

1 ഈ കീ..? 2 നീനയുടെ റൂം മേറ്റ്‌സ്ന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ? 3 ആരെ

💬 Comments

View all comments