0%

Chapter Title : The Shadows 6 [വിനു വിനീഷ്]

Author : Kambikathakal Read All Parts 262

ലക്ഷങ്ങളാണ് ഒഴുകിയിരുന്നതെന്ന് കാണാൻ കഴിഞ്ഞു.

"വൈഗ, ഏകദേശം അൻപത് ലക്ഷം രൂപയോളം മൂന്ന് മാസങ്ങളിൽ ഈ അക്കൗണ്ടിലേക്ക് കയറിയിട്ടുണ്ട്. ഈ പണമൊക്കെ നീന എന്തുചെയ്യുന്നു ?" സംശയത്തോടെ അവൻ ചോദിച്ചു.

"നീന ആത്മഹത്യ ചെയ്തതാവില്ല. കരുതിക്കൂട്ടി ആരോ..." വൈഗ ഊഹിച്ചെടുത്തു.

"ക്രിസ്റ്റീഫർ ആരാ? "

"ഞാനും കണ്ടിട്ടില്ല. എന്നാ ഓഫീസിലെ മിക്ക പണമിടപാട് നടത്തുന്നത് ഇയാളാണ്."

"ഒന്നന്വേഷിച്ചാലോ ?" തന്റെ താടിയിലൂടെ വിരലോടിച്ചുകൊണ്ട് അർജ്ജുൻ ചോദിച്ചു.

"ഒരു സിസിടിവി പരിശോധിച്ചപ്പോൾ കിട്ടിയ സമ്മാനം ഇങ്ങനെയാണെകിൽ ക്രിസ്റ്റീഫറുടെ പിന്നാലെ പോയാൽ ജീവൻതന്നെ ചിലപ്പോൾ നഷ്ടപ്പെടും. അതുവേണോ ഏട്ടാ.?" വൈഗ ചോദിച്ചു.

"ഒരു റിപ്പോർട്ടറുടെ ലൈഫ് ഇങ്ങനെയൊക്കെത്തന്നെയാണ്. നിനക്ക് പറ്റുമെങ്കിൽ നിന്നോ?"

"പറ്റില്ലെങ്കിൽ? " നെറ്റിചുളിച്ചുകൊണ്ട് വൈഗ ചോദിച്ചു.

"പറ്റില്ലെങ്കിൽ.."

പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളുടെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്.

തുടരും...

💬 Comments

View all comments