Chapter Title : The Shadows 9 [വിനു വിനീഷ്]
മരുന്നിന്റെ അളവ് കൂടുതലായി ആ കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ ലൂക്ക എന്നെവന്നുകണ്ടു. തോക്കുചൂണ്ടി എന്നെ ഭീക്ഷണിപ്പെടുത്തി."
"മോർഫിൻ എന്നുപറഞ്ഞാൽ?" സംശയത്തോടെ രഞ്ജൻ ചോദിച്ചു.
"സർ, നോർമൽ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനിൽ വരുന്ന ഒരു ഡ്രഗ്ഗ് ആണ് മോർഫിൻ. 50 kg ക്ക് ശരീരഭാരമുള്ള ഒരാൾക്ക് ബോധമണ്ഡലം നഷ്ടപ്പെടാൻ സാധാരണ മോർഫിൻ 1mg മതിയാകും. 50 kg ക്ക് കൂടുത്തലുള്ള ആളുകൾക്ക് 4mg മുതൽ 10 mg വരെ 4 മുതൽ 6 മണിക്കൂർ ഇടവിട്ട് ഞങ്ങൾ കൊടുക്കാറുണ്ട്. അളവ് കൂടികഴിഞ്ഞാൽ ശ്വാസോച്ഛ്വാസം താഴും ബിപി കുറയും. പെട്ടന്നുതന്നെ ബോധംകെട്ട് വീഴും."
"ഇതുതന്നെയാണോ നിങ്ങളും ഉപയോഗിക്കുന്നത്. അമിതമായി ശരീരത്തിൽ ചെന്നാൽ അതിനെ കണ്ട്രോൾ ചെയ്യാൻ കഴിയില്ലേ?" സംശയത്തോടെ അനസ് ചോദിച്ചു.
"ഉവ്വ് സർ. ഇത് ഒന്നുമാത്രമാണ്. ഇതുപോലെ ഒരുപാടുമരുന്നുകൾ വേറെയുമുണ്ട്. സർ പ്ലീസ്, ഭീക്ഷണിക്കുവഴങ്ങിയാണ് ഞാൻ അങ്ങനെ ചെയ്തത്. സമൂഹത്തിൽ അല്പം നിലയും വിലയുമുള്ളയാളാണ് ഞാൻ ഡോക്ടർ തന്റെ സത്യാവസ്ഥ പറഞ്ഞു.
"ഈ ലൂക്കയെ ഇതിന് മുൻപ് പരിചയമുണ്ടോ? "
"ഇല്ല സർ.." ഡോക്ടർ മുഖത്തുനോക്കാതെ പറഞ്ഞു.
"ഓക്കെ. ഡോക്ടർ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കുന്നു. മുന്നോട്ടുള്ള അന്വേഷണത്തിൽ ഇതിൽകൂടുതൽ താങ്കൾക്ക് അറിയാം അല്ലെങ്കിൽ താങ്കൾ വല്ലതും ഒളിക്കുന്നു എന്നുണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞില്ലേ രണ്ടു വളയുടെ കാര്യം. അത് മറക്കേണ്ട." അത്രയും പറഞ്ഞിട്ട് രഞ്ജൻ കസേരയിൽ നിന്നും എഴുന്നേറ്റു. പിന്നാലെ അനസും.
ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി അവർ രണ്ടുപേരും അവിടെനിന്നും ഇറങ്ങിയസമയം ഡോക്ടർ ശ്രീനിവാസൻ തന്റെ ഫോണെടുത്ത് ബാൽക്കണിയിൽ നിന്ന് ലൂക്കയുടെ നമ്പറിലേക്ക്
💬 Comments
View all comments