Chapter Title : The Twins 2 [KARNAN THE DARK PRINCE]
ഞാനും... ഹി...ഹി..
അതിനിടക്ക് കോളേജില്‍ ഏട്ടനെ കാണുമ്പോള്‍ ഇളക്കം കൂടുന്ന ഒരു പിശക് പെണ്ണിനെ അച്ചു കല്ലെടുത്ത് എറിഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു...
അയ്യോ.... സമയം ഒരുപാടായി....
‘ അയ്യോ... ഞാന്‍ ഇപ്പോഴും കണ്ണാടിയുടെ മുന്നിലാണോ.... അമ്മ കയറി വന്നാല്‍ തീര്‍ന്നു..... ’
അതും പറഞ്ഞ് അപ്പു കുളിക്കാന്‍ തുടങ്ങി....
❤ ❤ ❤ ❤ ❤
അതെ സമയം.... അടുത്ത മുറിയില്‍....
അച്ചു പല്ല് തേപ്പെല്ലാം കഴിഞ്ഞ് കുളിക്കാന്‍ വേണ്ടി തുണിയെല്ലാം അഴിച്ച് ബാത്രൂമിലെ മിററില്‍ ഫാഷന്‍ ഷോ നടത്തുകയാണ്....
‘ വാക്സ് ചെയ്തതെല്ലാം ശേരിയല്ലേ.... മ്... കുഴപ്പമൊന്നുമില്ല.... ’
ഇന്ന് ഞങ്ങളുടെ വിവാഹം, അതും ഞങ്ങള്‍ സ്നേഹിച്ച ആളെ തന്നെ....
എല്ലാത്തിനും ചേച്ചിയോടാണ് നന്ദി പറയേണ്ടത്... ഒറ്റക്കായിരുന്നെങ്കില്‍ എന്‍റെ ജീവിതം എന്താവും എന്നെനിക്ക് അറിയില്ല....
പക്ഷെ എനിക്ക് ഒരു ചേച്ചിയുണ്ട്...
എന്‍റെ അതെ മുഖമുള്ള... അല്ല.... ചേച്ചിയുടെ അതെ മുഖമുള്ള ഞാന്‍... അതാണ് ശെരി...
എന്നെ എന്‍റെ അമ്മയേക്കാളും മനസ്സിലാക്കിയ ചേച്ചി... എന്നും എന്നെ ചേര്‍ത്ത് പിടിച്ചിട്ടെ ഉള്ളു...
സ്വന്തം സ്നേഹം പോലും പകുത്ത് തന്നു...
എനിക്ക് എന്നിലെ പെണ്മ വെളിവാകുന്നതും ഏട്ടനോട് താല്‍പ്പര്യം തോന്നുന്നതും... എല്ലാം ഒരു കഥ പോലെ മനസ്സില്‍ തെളിയുന്നു...
ഒരു ദിവസം എന്‍റെ മനസ്സിലെ ചിന്തകള്‍ ചേച്ചിയോട് പറയാം എന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ്, ചേച്ചി ചേച്ചിയുടെ മനസ്സ് തുറക്കുന്നത്.... ചേച്ചി പറഞ്ഞ കാര്യങ്ങള്‍ എന്നെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്തു. ആദ്യം സങ്കടം വന്നു... പിന്നെ കുറ്റബോധം ചേച്ചി ആഗ്രഹിച്ച ആളെ ഞാനും ആഗ്രഹിച്ചല്ലോ എന്ന്.... ഒപ്പം എന്‍റെ
💬 Comments
View all comments