Chapter Title : The Twins 2 [KARNAN THE DARK PRINCE]
ഇറങ്ങിയപ്പോള്‍ അപ്പു ഏത.. അച്ചു ഏത.. എന്ന് തനിക്ക് പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല... കുറച്ച് മുന്നേ ‘ അമ്മെ ’ എന്ന് വിളിച്ച ശബ്ദം അത് അപ്പുവിന്‍റെയാണ്...
അപ്പുവിന്‍റെയും അച്ചുവിന്‍റെയും ശബ്ദത്തില്‍ ഉള്ള ചെറിയ വ്യത്യാസം അത് മാത്രമാണ് ഇപ്പോള്‍ അവരെ തിരിച്ചറിയാനുള്ള ഏക മാര്‍ഗം...
സ്വാതി തന്‍റെ മക്കളെ ചുറ്റിപ്പിടിച്ചു.... ആവരും അമ്മയോട് ചേര്‍ന്ന് നിന്നു....
അച്ചു : അല്ല,.. ഇന്ന് ഞങ്ങടെ ആണോ അതോ.. സ്വാതി പെണ്ണിന്‍റെ ആണോ കല്യാണം....
സ്വാതി : പൊടി......
അച്ചു : ദേ സ്വാതി പെണ്ണിന് നാണം വന്നു.........
അച്ചും അപ്പുവും ചിരിച്ചു.....
സ്വാതി : എന്‍റെ പെണ്മക്കളുടെ കല്യാണം അല്ലെ, അപ്പൊ.... ഒന്ന് ഒരുങ്ങി നില്‍ക്കാം എന്ന് കരുതി....
അപ്പു : എന്നാലും ഇത്രയും വേണ്ടായിരുന്നു....
സ്വാതി : അപ്പു നീയും.....
അപ്പു സ്വാതിയെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു...
സ്വാതി : അസൂയ തീരെ ഇല്ലാലെ....
“ മ്ച്ചും.... ”, അപ്പുവും അച്ചുവും ഒരുപോലെ പറഞ്ഞു.....
സ്വാതിക്ക് അത് കണ്ട് ചിരി അടക്കാനായില്ല....
അപ്പുവും അച്ചുവും സ്വാതിയുടെ ചിരിയില്‍ പങ്ക് ചേര്‍ന്നു...
അപ്പു അവര്‍ ഒരുമിച്ച് പോയി വാങ്ങിയ, ‘ ആരവ് ’ എന്നെഴുതിയ എന്നെഴുതിയ സ്വര്‍ണ മാലകള്‍ സ്വാതിയുടെ കയ്യിലേക് കൊടുത്തു.....
സ്വാതി മാലകള്‍ അവരുടെ കയ്യില്‍ നിന്നും വാങ്ങി.... അവരെയും വിളിച്ച് താഴേക്ക് ഇറങ്ങി....
അപ്പുവും അച്ചുവും വര്‍ധിച്ച ഹൃദയമിടിപ്പോടെ പതിയെ സ്വാതിയുടെ പുറകെ നടന്നു....
❤ ❤ ❤ ❤ ❤
അവര്‍ നേരെ പൂജാമുറിയിലേക്ക് കയറി....
അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖത്ത് ടെന്‍ഷന്‍ നല്ല രീതിയില്‍ കാണാനുണ്ട്....
അവര്‍ കണ്ണുകള്‍ അടച്ച്, കൈകള്‍ കൂപ്പി പ്രാര്‍ഥിക്കാന്‍ തുടങ്ങി....
❤ ❤ ❤ ❤ ❤
ആരോ അവരുടെ അടുത്ത് വന്ന് നിന്ന പോലെ അവര്‍ക്ക് തോന്നി.....
അത് അമ്മയല്ല....
ഏട്ടന്‍റെ മനം മയക്കുന്ന പെര്‍ഫ്യുമിന്‍റെ മണം അവരുടെ മൂക്കിലേക്ക് അടിച്ച് കയറി....
പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ സ്വാതി അവരുടെ അടുത്തേക്ക് വന്നു.... ആരവിനെ അപ്പുവിന്‍റെയും അച്ചുവിന്‍റെയും എതിര്‍ ഭാഗത്തായി നിര്‍ത്തി....
അപ്പുവും അച്ചുവും
💬 Comments
View all comments