Chapter Title : The Twins 2 [KARNAN THE DARK PRINCE]
കാര്യം അവന്‍ പറയുന്നത്.... ഞങ്ങളുടെ പുതിയ പേര്...
ഞാന്‍ അവനോട് തന്നെ നല്ല രണ്ട് പേര് കണ്ട് പിടിക്കാന്‍ പറഞ്ഞു....
അവന്‍ അത് ആലോചിക്കുന്ന സമയത്ത് ഞാന്‍ എന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവളോട് പങ്ക് വെച്ചു....
മണിക്കൂറുകള്‍ കടന്ന് പൊയി.... ഞങ്ങളുടെ സംസാരം പരുതികളില്ലാതെ.... മുന്നോട്ട് പൊയിക്കൊണ്ടിരുന്നു....
അപ്പോഴേക്കും അവന്‍ പേരുകള്‍ കണ്ടെത്തിയിരുന്നു....
അരുണ്‍ കൃഷ്ണ എന്ന എനിക്ക് അരുണിമ കൃഷ്ണ എന്നും...
അനൂപ് കൃഷ്ണ എന്ന അവള്‍ക്ക് അനുപമ കൃഷ്ണ എന്നും…….
അപ്പു : പേരൊക്കെ കൊള്ളാം....
അതും പറഞ്ഞ് കിടന്നപ്പോഴാണ് അവന്‍ ആ ചോദ്യം ചോദിച്ചത്.....
അച്ചു : ഞാന്‍ ഇനി ചേച്ചീന്ന് വിളിച്ചോട്ടേ....?
ഞാനൊരു പകപ്പോടെ അച്ചുവിനെ നോക്കി.... ഒരു കള്ള ചിരിയോടെ എന്നെ നോക്കി കിടക്കുന്നു, ആ ചിരി കാണാന്‍ തന്നെ എന്ത് ഭംഗിയാണന്നറിയാമോ.... ഇവനിലൂടെയാണ് ഞാന്‍ എന്‍റെ സൌന്തര്യം തിരിച്ചറിയുന്നത്.....
എന്നില്‍ നിന്ന് അണുവിട വ്യത്യാസമില്ലാത്ത മുഖം.....
ഞാന്‍ ചെറിയ വിതുമ്പലോടെ അവനെ ചുറ്റിപ്പിടിച്ചു....
ഒരാള്‍ നമ്മളെ പെണ്ണായി അംഗീകരിച്ച സന്തോഷം....
‘ ചേച്ചി ’ എന്ന അവന്‍റെ വിളി കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു സുഖം.... മനസ്സിന് ഒരു കുളിര്‍മ...
അച്ചു : ഞാന്‍ ഇനി ചേച്ചീന്നെ വിളിക്കൂ....
അപ്പു : വിളിച്ചോ.... എനിക്ക് ഇഷ്ടായി....
ഞാന്‍ സ്നേഹത്തോടെ അവന്‍റെ നെറ്റിയില്‍ ചുണ്ടമര്‍ത്തി...
ഒരു കുസൃതി ചിരിയോടെ എന്നോട് ഒട്ടി കിടന്നു ചെക്കന്‍...
അച്ചു : എന്നെ എന്താ... വിളിക്ക....
ഞാന്‍ അല്‍പനേരം ആലോചിച്ചു...
അപ്പു : മോളെന്നു വിളിക്കാം നീ എന്‍റെ മോള് തന്നെയല്ലേ....
അതോടെ കേട്ടപ്പോള്‍ നിലത്തൊന്നുമല്ല ചെക്കന്‍& തെറ്റി.... നിലത്തൊന്നുമല്ല പെണ്ണ്..
വീണ്ടും സംസാരം നീണ്ട് പൊയി....
ഇനി ഞങ്ങള്‍ മാത്രമുള്ളപ്പോള്‍ പെണ്ണായി തന്നെ ജീവിക്കാന്‍ തീരുമാനിച്ചു....
പതിയെ പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീണു....
❤ ❤ ❤ ❤ ❤
ഇത്രയും വര്‍ഷം തകര്‍ത്ത് അഭിനയിച്ച പോയ് മുഖങ്ങള്‍ അഴിച്ച് വെച്ച്... അരുണിമയായും, അനുപമയായും പുനര്‍ജനിക്കാന്‍, കൂടാതെ... അവരുടെ പേരിന്‍റെ പുറകില്‍ ആരവ് എന്ന മൂന്നക്ഷരം കൂട്ടിച്ചേര്‍ക്കണം എന്ന മോഹവുമായി...
❤ ❤ ❤ ❤ ❤
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ബെഡില്‍ കിടക്കുകയാണ്....
മുകളില്‍ കറങ്ങുന്ന ഫാനിനെ നോക്കി ഞാന്‍ കിടന്നു... തല തിരിച്ച് നോക്കിയപ്പോള്‍ അവിടെ അച്ചുവിനെ കാണാനില്ല....
ഇവളിത് എവിടെ പോയി....
സമയം എത്രയായോ.... ആവോ...
അപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത് ഇത് ഞങ്ങളുടെ
💬 Comments
View all comments