Chapter Title : The writer [Ajitha]
അയാൾ അവിടെ നിന്നും പോയി.
അവൾ വൈകുന്നേരം ആകാൻ വേണ്ടി കാത്തിരുന്നു. വൈകുന്നേരം 8 മണിയായപ്പോൾ തന്നെ ഹോട്ടലുകാരൻ വാസു വന്നു.
" മോളെ, ആ പയ്യൻ മെമ്പറുടെ അനിയന്റെ വീട്ടിൽ ഉണ്ട്, ഞാൻ അവനെ വിളിച്ചിരുന്നു "
" അവൻ എന്ത് പറഞ്ഞു "
" ഇന്ന് കാണാൻ പറ്റുമോന്ന് ചോദിച്ചപ്പോൾ അവൻ ഒക്കെയാണെന്ന് പറഞ്ഞു. "
" എന്നാൽ പോകാം "
" ആ "
അവൾ പോയി ഒരു ബ്ലു കളർ ഷർട്ടും ട്രാക്ക് സുട്ടും ഇട്ടോണ്ട് അവൾ വീടിന്റെ ഡോർ പൂട്ടി കഴിഞ്ഞു കാറിൽ കയറി. അയാളും കയറി ഒരു പത്തു കിലോമീറ്റർ യാത്രചെയ്തിട്ട് മെമ്പറുടെ അനിയന്റെ വീടിന്റെ അടുത്തെത്തി. വാസു മെമ്പറിന്റെ മകനെ ഫോണിൽ വിളിച്ചു.
" ഹലോ ജിമ്മി "
" ആ ചേട്ടാ, എവിടെ എത്തി "
" നിങ്ങളുടെ വീടിന്റെ അടുത്തുണ്ട് "
" എന്നാൽ അവിടെ നിൽക്ക് ഞാൻ അങ്ങോട്ടേക്ക് വരാം "
അല്പസമയം അവർ വെയിറ്റ് ചെയ്തപ്പോൾ തന്നെ ജിമ്മി വന്നു. നിളയും വാസുവും കാറിൽ നിന്നും ഇറങ്ങി.
" ഹായ് ചേട്ടാ"
" ഹായ് മോനേ, സുഖമാണോ? "
" സുഖം, അല്ല എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത് "
അപ്പോൾ നിള
" ഹായ് ഞാൻ നിള, ഒരു റൈറ്റർ ആണ്, കുറച്ചു വിവരങ്ങൾ അറിയാൻ വന്നതാണ്, "
" ചോദിച്ചോളൂ "
" വേണിയുടെ തിരോധനത്തിനെ പറ്റിയാണ് അറിയേണ്ടത്, "
" ഉം "
അയാൾ തിരിഞ്ഞു
💬 Comments
View all comments