0%

Chapter Title : തേജാത്മികം 11 [Nishinoya]

Author : Nishinoya Read All Parts 1K

തേജാത്മികം 11

Thejathmikam Part 11 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


ദേവു പോയ ശേഷവും ഞാൻ ഏറെ നേരം ആ മഴയത്ത്‌ തന്നെ നിന്നു. തിരികെ ബസ്‌റ്റോപ്പ് വന്നിരുന്ന ശേഷം ദേവു പറഞ്ഞ കാര്യങ്ങളെ പറ്റി ഞാൻ ചിന്തിച്ചു. അവൾ പറഞ്ഞതിൽ കാര്യം ഉണ്ട് നിരഞ്ജനെ പറ്റി എല്ലാം അറിയാവുന്ന ഞാൻ തന്നെ അവളുടെ ജീവിതം തുലച്ചു. തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ ചെയ്ത തെറ്റുകൾ തിരുത്തണം എന്ന ഉറച്ച തീരുമാനം ഉണ്ടായിരുന്നു.

"... നീ എന്താടാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. അതും ഇവിടെ വെച്ച്..." രാവിലെ തന്നെ ദേവനെ വിളിച്ച് ബീച്ചലേക്ക് വരാൻ വിളിച്ച് ഞാൻ അവിടുള്ള ബെഞ്ചിൽ കാത്തിരുന്നു.

"... വാ ഇരിക്ക് പറയാം..." അവനോട് എന്റൊപ്പം ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു.

ഏറെ നേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി കിടന്നു. എങ്ങനെ ദേവനോട് ഇത് പറയും എന്ന് ഒരു പിടിയും കിട്ടിയില്ല. അത്യാവശ്യമായി കാണണം എന്ന് വിളിച്ചു വരുത്തിയിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നെ അവൻ സൂക്ഷിച്ചു നോക്കി.

"... എന്താടാ വരാൻ പറഞ്ഞിട്ട് നീ ഇങ്ങനെ മിണ്ടാതിരിക്കുന്നെ..." വാച്ചിലെ സമയം നോക്കി സഹികെട്ട് ദേവൻ എന്നോട് കാര്യം തിരക്കി.

"...ദേവ...അത്...ദേവുവിനെ ഞാൻ കല്യാണം കഴിച്ചോട്ടെ..." ദേവന്റെ മുഖത്ത് നോക്കാതെ അലയടിക്കുന്ന കടലിനെ നോക്കി തേജസ്‌ ചോദിച്ചു.

"... അവൾക്ക് നടന്ന ട്രാജഡി അറിഞ്ഞുള്ള സഹതാപം ആണോ..." കുറച്ചു നേരത്തെ മൗനത്തിന് ശേഷം ദേവൻ ചോദിച്ചു.

"...

💬 Comments

View all comments