0%

Chapter Title : തേജാത്മികം 11 [Nishinoya]

Author : Nishinoya Read All Parts 590

ഞങ്ങളെ നോക്കി ഫ്‌ളയിങ് കിസ്സ് തന്നോണ്ട് ഇരുന്നു.

"...അപ്പൊ ഞങ്ങളും ഇറങ്ങാട..." ദേവനും ഇറങ്ങാൻ തുടങ്ങി.

"...അപ്പൊ ശെരിയളിയാ കാണാം..." പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

"...ഒഫീഷ്യലി അളിയൻ ആയ സ്ഥിതിക്ക് ഇനി അധികാരത്തോടെ അങ്ങനെ വിളിക്കാലോ അല്ലെ ..." ദേവൻ കളിയാക്കികൊണ്ട് പറയുമ്പോഴാണ് ഞാനും അങ്ങനെ ഒരു കാര്യത്തെ പറ്റി ചിന്തിക്കുന്നത്.

"...വേദികേ വാ നമുക്ക് ഇറങ്ങാം..." അകത്തു ദേവുവിനോട് സംസാരിച്ചോണ്ട് നിന്നിരുന്ന വേദികയെ ദേവൻ വിളിച്ചു.

ദേവനും വേദികയും ഇറങ്ങിയതോടെ ആ വലിയ വീട്ടിൽ ഞാനും ദേവൂവും ഒറ്റക്ക് ആയി. ഞാൻ ആണെങ്കിൽ ചെറിയ ടെൻഷനിലും. ദേവുവിനോട് എങ്ങനാ സംസാരിക്ക എന്താ എങ്ങന തുടങ്ങുവാ എന്നൊരു പിടിയും ഇല്ല. വീടിന്റെ ഉള്ളിൽ കയറി വാതിൽ അടച്ചതും ദേവു ഹാളിൽ തന്നെ ഉണ്ടായിരുന്നു.

"...അതെ എനിക്ക് കുറച്ചു സംസാരിക്കണം..." മടിച്ചു മടിച്ചു ദേവു ചോദിച്ചതും ഞാൻ അവളെ ഉറ്റുനോക്കി.

"...ഇന്ന് നമ്മുടെ ആദ്യരാത്രി ആണെന്ന് അറിയാം. പക്ഷെ ഞാൻ അതിന് ഒട്ടും പ്രിപേർ അല്ല..." മടിച്ചു ദേവു പറഞ്ഞു.

"...അത് സാരം ഇല്ല. ഞാനും പ്രിപേർ അല്ല. അതാണ് എന്റെ മുറി നീ അവിടെ കിടന്നോ..." കൂടുതൽ അവളെ ബുദ്ധിമുട്ടിക്കാതെ എന്റെ മുറി കാണിച്ചു കൊടുത്ത ശേഷം ഞാൻ അമ്മയുടെ മുറിയിലേക്ക് നീങ്ങി.

ഞാൻ അമ്മയുടെ മുറിയിലേക്ക് കയറും വരെ ദേവു എന്നെ തടയാനോ ഒപ്പം കിടക്കാനോ വിളിച്ചില്ല ഞാൻ ഒരുപക്ഷെ അങ്ങനെ ഒരു വിളി ആഗ്രഹിച്ചിരുന്നുവോ...?

നിങ്ങൾ ഇപ്പൊ വിചാരിക്കുന്നത് പൂ പോലൊരു പെണ്ണിനെ ഭാര്യയായി കിട്ടിയിട്ടും ആദ്യരാത്രിൽ മാറി കിടക്കുന്ന ഞാൻ ഒരു മൊണ്ണ ആണെന്ന് അല്ലെ . ഒരുപക്ഷെ ഭർത്താവ് എന്ന എന്റെ അധികാരം ഉപയോഗിച്ചാൽ ഒരുപക്ഷെ ഒരു പ്രതിമപോലെ ഞാൻ ചെയ്യുന്നതിന് ഒക്കെ അവൾ എനിക്ക് വഴിങ്ങിയേക്കാം. അങ്ങനെ ആവുമ്പോൾ ഞാനും നിരഞ്ജനും തമ്മിൽ എന്താ വ്യത്യാസം. ഒരു പെണ്ണിനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന ഇടത്ത് അല്ലെ ഒരു ആണിന്റെ വിജയം. ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കാം.

തുടരും...

**__________**_____________** ___________**

ഞാൻ ഇതുവരെ എഴുതിയതിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്ന കമന്റ്‌

💬 Comments

View all comments