Chapter Title : തേജാത്മികം 11 [Nishinoya]
പറഞ്ഞെ..." സംശയത്തോടെ ദേവൻ ചോദിച്ചു.
"...അത് വിട് ഏട്ടാ. എന്റെ മോളെ അങ്ങേര് നല്ലപോലെ നോക്കും എന്ന് ഏട്ടന് ഉറപ്പ് ഉണ്ടോ..." തന്റെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും ആ ചോദ്യത്തിൽ മുഴച്ചു നിന്നു.
"...കല്ലുമോളെ അവന് വല്യ കാര്യാ. നീ ഇവിടെ ഇല്ലാത്തപ്പോ കല്ലുമോളെ കാണാൻ അവൻ ഇടക്ക് ഇടക്ക് ഇവിടെ വരാറുണ്ട്. കാല്ലുമോൾക്കും അവനെ വല്യ കാര്യാ..." കല്ലുവിനെ കാണാൻ തേജസ് വരാറുണ്ടെന്നുള്ളത് ദേവുവിന് പുതിയ അറിവ് ആയിരുന്നു.
"...ഏട്ടൻ എന്നാൽ വിവാഹത്തിന് വേണ്ടത് എന്താന്ന് വെച്ചാൽ ചെയ്തോളു. പക്ഷെ മുന്നത്തെ പോലെ ഒരു കോമാളി വേഷം കെട്ടി നാട്ടുകാർക്ക് മുന്നിൽ നിൽക്കാൻ എനിക്ക് വയ്യ..." ദേവുവിന്റെ മാനസികാവസ്ഥ ദേവന് മനസിലായി.
"...ഞാൻ അവനോട് സംസാരിക്കാം മോളെ..." ദേവു അതിന് ഒന്ന് മൂളിയ ശേഷം മുറിയിലേക്ക് പോയി.
"... അമ്മ ഉറങ്ങീലെ..." രാത്രി ഉറങ്ങാതെ കണ്ണും തുറന്നു കിടക്കുന്ന ദേവുവിനോട് കല്ലു ചോദിച്ചു.
"...അമ്മ ഉറങ്ങിക്കോ... ഞാൻ വേണേൽ കഥ പറഞ്ഞു തരാം കേട്ടോ..." ദേവു ഇല്ലെന്ന് മൂളിയതും കല്ലു അവളുടെ കുഞ്ഞു കൈ കൊണ്ട് ദേവുവിന്റെ കവിളിൽ തട്ടി ഉറക്കാൻ ശ്രമിച്ചു.
"...മോൾക്ക് തേജസ് അങ്കിളിനെ അറിയോ..." ദേവു കല്ലുവിനോട് ചോദിച്ചു.
"...അറിയാലോ. എന്നെ കാണുമ്പോൾ ഒക്കെ എനിക്ക് മിട്ടായി വാങ്ങി താരോലോ. ആ അങ്കിളിന് എന്ത് ഇഷ്ടാണെന്ന് അറിയോ എന്നെ..." തേജസ് എന്ന പേര് കേട്ടതും കല്ലുമോൾ കൂടുതൽ വാചാലയായി.
"...മോൾക്ക് അങ്കിളിനെ ഇഷ്ട്ടാണോ..."
"...എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ട..." കല്ലുവിന്റെ മുഴുവൻ സ്നേഹവും ആ വാക്കുകളിൽ പ്രകടമായിരുന്നു.
"...എന്താ അമ്മേ ചോദിച്ചേ..." ദേവൂനോട് കല്ലു ചോദിച്ചു.
"...ഒന്നുമില്ല മോളെ. മോള് ഉറങ്ങിക്കോ..." കല്ലുവിനെ തന്നോട് കൂടുതൽ ചേർത്ത് കെട്ടിപ്പിടിച്ച് ദേവു ഉറങ്ങാൻ ശ്രെമിച്ചു.
ദേവൻ അന്ന് രാത്രി തന്നെ തേജസിനെ വിളിച്ചു കാര്യം പറഞ്ഞു. പിറ്റേന്ന് നേരിട്ട് ദേവനും തേജസും സംസാരിച്ച് ഒരു തീരുമാനം എടുത്തു. വലിയ അർഭാടങ്ങൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചു വിവാഹം നടത്താം. ദേവുവിനും അതിന് സമ്മതം ആയിരുന്നു.
"... ടാ നിന്റെ അമ്മ ഏറെ ആഗ്രഹിച്ചത
💬 Comments
View all comments