Chapter Title : തേജാത്മികം 11 [Nishinoya]
എന്ന് പോലും എനിക്ക് അറിയില്ല. തേജസ് ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു..." തന്റെ യാഥനകളും വേദനകളും കണ്ണന്റെ മുന്നിൽ ഏറ്റുപറഞ്ഞ് ദേവു പുതിയൊരു ജീവിതത്തിലേക്ക് കാലുവെച്ചു.
വിവാഹത്തിന് ശേഷം അടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാർക്കും ചെറിയൊരു സദ്യ ഏർപ്പാട് ആക്കിയിട്ടുണ്ടായിരുന്നു. എല്ലാരും അങ്ങോട്ടേക്ക് നീങ്ങി. സദ്യ കഴിക്കുന്ന നേരം കല്ലു തേജസിന്റെ മടിയിൽ ആയിരുന്നു. ആര് വിളിച്ചിട്ടും പോവാൻ അവൾ കൂട്ടാക്കിയില്ല. താൻ ചോർ കഴിക്കുന്നതിന്റെ കൂടെ കല്ലുവിനും ചോർ വാരികൊടുക്കുന്ന തേജസിനെ ദേവു നോക്കിയിരുന്നു. എല്ലാരും കഴിച്ചു കഴിഞ്ഞിട്ടും കല്ലുവും ദേവൂവും എഴുന്നേറ്റില്ല. അവരുടെ കളിചിരിയും സന്തോഷവും ദേവുവിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസം പകർന്നു.
സദ്യ കഴിഞ്ഞതും എല്ലാരും പിരിഞ്ഞു പോയി. ദേവനും വേദികയും കിച്ചുവും ദേവൂവും തേജസും രജിസ്റ്റർ ഓഫീസിലേക്ക് പോകാൻ ഇറങ്ങി. മാമനും മാമിയും കല്ലുമോളും തേജസിന്റെ വീട്ടിലേക്കും.
രജിസ്റ്റർ ഓഫീസിൽ തേജസ് ഒപ്പിട്ട ശേഷം ദേവു ഒപ്പിടുന്ന നേരം കിച്ചു തേജസിന്റെ പിന്നിൽ നിന്നും രജിസ്റ്റർ ബുക്കിലേക്ക് എത്തി എത്തി നോക്കി.
"...എന്താടാ കാണിക്കുന്നേ..." ഒന്നു രണ്ട് തവണ തേജസിന്റെ പിന്നിൽ നിന്നും കിച്ചു തട്ടിയതും തേജസ് കാര്യം തിരക്കി.
"...അല്ല ആശാനേ നമ്മുടെ ദേവു ചേച്ചിയുടെ ശെരിക്കുള്ള പേര് എന്താന്ന് നോക്കുവായിരുന്നു..."
"...ഇത്രയും കാലമായിട്ട് അവളുടെ പേര് എന്താന്ന് നിനക്ക് അറിയില്ലേ..." തേജസ് അവനോട് അടക്കം ചോദിച്ചു.
"...ഞാൻ ചേച്ചിയെ കാണുന്ന കാലം തൊട്ട് നിങ്ങൾ എല്ലാരും ദേവു...ദേവു... എന്നാണ് വിളിക്കുന്നത്. അതുകേട്ട് ഞാനും ദേവൂചേച്ചി എന്ന് വിളിക്കാൻ തുടങ്ങി. അല്ലാതെ ശരിക്കുള്ള പേര് എന്താന്ന് ഒന്നും എനിക്ക് അറിയില്ല..."
"...അപ്പൊ അവളുടെ കല്യാണം ലറ്റർ നീ കണ്ടില്ലേ..." നിരഞ്ജനുമായുള്ള കല്യാണ ലെറ്ററിന്റെ കാര്യം തേജസ് ചോദിച്ചു.
"...ഓ പിന്നെ ചേച്ചിയുടെ കല്യാണം എങ്ങനെ മുടക്കാം എന്ന് പറഞ്ഞ് ആശൻ ചങ്ക് പൊട്ടി നടക്കുന്നതിന്റെ ഇടക്ക് ഞാൻ ഇനി ലെറ്റർ വായിച്ച് രസിക്കാം..." കിച്ചുവിന്റെ ആ
💬 Comments
View all comments