Chapter Title : തേജാത്മികം 12 [Nishinoya]
വിട്ട് വന്നപ്പോ ആരെയും കണ്ടില്ല..." ഏങ്ങി ഏങ്ങി കല്ലു പറഞ്ഞു.
"... അച്ഛൻ കുറച്ചു തിരക്കിൽ പെട്ടുപോയി മോളെ. അമ്മ വന്നില്ലേ..."
"...ഞാൻ ഇവിടെ വന്നപ്പോ ആരും ഇല്ലായിരുന്നു. അമ്മയും വന്നില്ല. മോള് പേടിച്ചുപോയി..." കണ്ണീർ അടങ്ങാതെ കല്ലു അവളുടെ വിഷമങ്ങൾ പറഞ്ഞു.
"... പോട്ടെടാ. അച്ഛൻ വന്നില്ലേ വാ നമുക്ക് കുളിച്ച് കുപ്പായം മാറാം..."
കല്ലുവിനെ താഴെ വയ്ക്കാതെ തന്നെ ചെടി ചട്ടിയിൽ ഒളുപ്പിച്ചു വച്ച താക്കോൽ എടുത്ത് വീട് തുറന്ന് അകത്ത് കയറി. കല്ലുവിനെ കുളിപ്പിച്ച് കുപ്പായം മാറ്റി. ഉച്ച മുതൽ ഒന്നും കഴിക്കാത്തതിനാൽ പാവത്തിന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൾക്ക് ആഹാരവും വാരികൊടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി. കരഞ്ഞു തളർന്നത് കൊണ്ടാവാം അവൾ പെട്ടെന്ന് ഉറങ്ങി.
ഇന്നത്തെ കാര്യങ്ങൾ ആലോചിച്ചപ്പോ എനിക്ക് ആകെ വിഷമം തോന്നി. മണി 8.00 ആയിട്ടും ദേവു വീട്ടിൽ എത്തിയില്ല. സാധാരണ 6.00 മണിക്ക് മുമ്പേ എത്തുന്നത് ആയിരുന്നു.ഞാൻ ഓരോന്ന് ആലോചിച്ച് ഹാളിലെ ഡയനിംഗ് ടേബിളിൽ തന്നെ ഇരുന്നു.
"...ഇതെന്താ ലൈറ്റ് ഒന്നും ഇടാതെ ഇരിക്കുന്നെ..." ഹാളിലെ ലൈറ്റ് ഇട്ടുകൊണ്ട് ദേവു വീടിന് ഉള്ളിലേക്ക് കടന്നു വന്നു.
"...നീ എന്താ ലേറ്റ് ആയത്..." ഡയിനിങ് ടേബിളിൽ കൈതാങ്ങി തലതാഴ്ത്തി ഞാൻ ചോദിച്ചു.
"...ഇന്ന് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. ആ മാനേജർ അത് കഴിഞ്ഞു പോയ മതിയെന്ന് പറഞ്ഞു. എല്ലാം ശെരിയാക്കി ഇറങ്ങിയപ്പോ ലേറ്റ് ആയി..."
"... ലേറ്റ് ആവും എന്ന് എന്താ എന്നെ വിളിച്ചു പറയാതിരുന്നേ..."
"... ഓ... അതിന്റെ കാര്യം ഞാൻ മറന്നുപോയി... " നെറ്റിയിൽ കൈവെച്ച് എരിവ് വലിച്ചോണ്ട് ദേവു പറഞ്ഞു.
"... അപ്പൊ ഞാൻ വിളിച്ചപ്പോ എന്താ എടുക്കാത്തെ..."
"... വിളിച്ചിരുന്നോ... ഫോൺ സൈലന്റ് ആണെന്ന് തോന്നുന്നു ഞാൻ ശ്രെദ്ധിച്ചില്ല..." ബാഗിലെ ഫോൺ പരതികൊണ്ട് ദേവു പറഞ്ഞു.
"...നിനക്ക് ജോലി തീരാൻ ലേറ്റ് ആവുമെങ്കിൽ എന്നോട് ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ. ഞാൻ എന്തുമാത്രം ടെൻഷൻ അടിച്ചെന്നോ..."
"...ടെൻഷൻ അടിക്കാൻ ഇപ്പൊ എന്താ ഉണ്ടായേ. ഞാൻ ഇങ്ങു വന്നില്ലേ..." ദേവൂവും എന്നോട് കയർത്ത് സംസാരിക്കാൻ
💬 Comments
View all comments